സംസ്ഥാന സർക്കാരിനെ പിരിച്ചുവിടണം, കേരളത്തിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന ആവശ്യവുമായി ബി ജെ പി ലോക്സഭയിൽ

സുമീഷ് ടി ഉണ്ണീൻ| Last Modified തിങ്കള്‍, 7 ജനുവരി 2019 (13:23 IST)
ഡൽഹി: ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചതിൽ സംസ്ഥാനത്തുണ്ടായ അക്രമസംഭവങ്ങൾ കണക്കിലെടുത്ത് മന്ത്രിസഭ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് ബി ജെ പി ലോക്സഭയിൽ. ബിജെപി എം പിയായ നിഷികാന്ത് ദുബെയാണ് ലോക്സഭയിൽ ഈ ആവശ്യം ഉന്നയിച്ചത്.

സി പി എം മനപ്പൂർവമായി അക്രമം അഴിച്ചുവിടുകയാണ്. വീടുകളിൽ കയറി സ്ത്രീകളെയും കുട്ടികളെയുംപോലും അക്രമിക്കുന്നു. സി പി എമ്മിന്റെ അക്രമങ്ങൾ അന്വേഷിക്കുന്നതിനായി ജുഡീഷ്യൽ അന്വേഷണം നടത്തണം എന്നും നിഷികാന്ത് ലോക്സഭയിൽ ആവശ്യം ഉന്നയിച്ചൂ.

വിഷയത്തിഒൽ കേന്ദ്ര മന്ത്രിമാരുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തിയ ശേഷമാണ് ബി ജെ പി പ്രതിനിധികൾ ഇന്ന് ലോക്സഭയിൽ പ്രവേശിച്ചത്. ഹർത്താലിൽ നടന്ന അക്രമ സംഭവങ്ങളിൽ കേന്ദ്ര ആഭ്യന്ത്ര മന്ത്രാലായം നേരത്തെ കേരള സർക്കാരിനോട് വിശദീകരണം തേടിയിരുന്നു.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :