കേരളത്തിലെ അതിശൈത്യത്തിന് പിന്നിൽ പാകിസ്ഥാൻ !

സുമീഷ് ടി ഉണ്ണീൻ| Last Modified തിങ്കള്‍, 7 ജനുവരി 2019 (16:40 IST)
സംസ്ഥാനത്ത് സാധാരണയിൽനിന്നും കൂടുതലായി തണുപ്പ് അനുഭവപ്പെടുന്നത് ആളുകളിൽ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. മൂന്നാറിലാകട്ടെ ചിലയിടങ്ങളിൽ താപനില മൈനസ് മൂന്ന് ഡിഗ്രിയിൽ വരെ എത്തി. മഞ്ഞുവീഴ്ച കാണുന്നതിനായി മൂന്നാറിലേക്ക് സഞ്ചാരികളുടെ ഒഴുക്കാണിപ്പോൾ.

വരാൻ പോകുന്ന അതിരൂക്ഷമായ വരൾച്ചയെ സൂചിപ്പിക്കുന്നതാണ് സംസ്ഥാനത്ത് ഇപ്പോഴുള്ള അതി ശൈത്യം എന്നാണ് പല കോണുകളിൽ നിന്നും ഉയർന്ന വാദം. എന്നാൽ ഇതിൽ വിശദീകരനവുമായി രംഗത്തെത്തിയിരിക്കുകയാണ് കാലാവസ്ഥാ നിരീക്ഷന കേന്ദ്രം. സംസ്ഥാനത്ത് അനുഭവപ്പെടുന്ന ശൈത്യത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്ര വ്യക്തമാക്കി.

ശൈത്യം വരൾച്ചയെക്കുറിച്ചുള്ള സൂചന നൽകുന്നതാണ് എന്ന വദവും നിരീക്ഷണ കേന്ദ്ര തള്ളിയിട്ടുണ്ട്. കേരളത്തിൽ ഇപ്പോൾ അനുഭവപ്പെടുന്ന തണുപ്പിന് കാരണം. പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ അതിർത്തി വഴിയെത്തിയ പടിഞ്ഞാറൻ കാറ്റാണ്. എന്നാണ് കാലാവസ്ഥാ നിരീക്ഷന കേന്ദ്രത്തിന്റെ വിശദീകരണം.

വടക്കൻ സംസ്ഥാനങ്ങളിൽ മാത്രമാണ് ഇത് എത്താറുള്ളത്. എന്നാൽ ഇത്തവണ ദക്ഷേണേന്ത്യം സംസ്ഥാനങ്ങളിലേക്കും കാറ്റെത്തി. ഈ കാറ്റിനെ പശ്ചിമഘട്ട മലനിരകൾ ആകിരണം ചെയ്യുന്നതാണ് ഇപ്പോഴത്തെ തണുപ്പിന് കാരണമെന്നും താപനില വൈകതെ തന്നെ വർധിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :