അനുബന്ധ വാര്ത്തകള്
- അയ്യപ്പ ഭക്തരെ എ എൻ രാധാകൃഷ്ണൻ കാണുന്നത് ബി ജെ പിയുടെ ഗുണ്ടകളായോ ?
- 20 യുവതികളെ പീഡിപ്പിച്ച അമേരിക്കയിലെ കുപ്രസിദ്ധ ‘ഫെയർഫാക്സ് റേപിസ്റ്റ്‘ വർഷങ്ങൾക്കിപ്പുറം പിടിയിൽ, കുടുക്കിയത് ഭാര്യയോട് നടത്തിയ രഹസ്യ വെളിപ്പെടുത്തൽ !
- പുതുവർഷം ഗുണകരമാക്കാൻ രോഹിണി നക്ഷത്രക്കാർ ചെയ്യേണ്ടത് ഇക്കാര്യങ്ങൾ !
- ഉയരം കുറവാണോ ? സങ്കടം വേണ്ട, ഈ ആരോഗ്യ ഗുണങ്ങൾ കേട്ടാൽ ആരും പറയും, ഉയരം കുറവ് മതി എന്ന് !
- ഒറ്റ അപ്ഡേറ്റിൽ ഒരുപാട് മാറ്റങ്ങൾ, വാട്ട്സ്ആപ്പ് ഉപയോക്താക്കൾ പുതുമകൾ പരീക്ഷിക്കാൻ തയ്യാറായിക്കോളു !
പ്രണയാഭ്യർത്ഥന നിരസിച്ചതിന്, വിവാഹിതനായ യുവാവ് കോളേജ് വിദ്യാർത്ഥിനിയുടെമേൽ പെട്രോളൊഴിച്ച് തീകൊളുത്തി !
ഡെറാഡൂൺ: പ്രണയാഭ്യർത്ഥന നിരസിച്ചതിന് കോളേജ് വിദ്യാർത്ഥിനിയുടെ മേൽ പെട്രോൾ ഒഴിച്ച് തീകൊളുത്തിയ ഡ്രൈവറെ പൊലീസ് പിടികൂടി. ഉത്തരാഖണ്ഡിലാണ് സംഭവമുണ്ടായത്. കോളേജിൽ നിന്നും മടങ്ങി വരികയായിരുന്ന 18കാരിയായ ബി എസ് സി രണ്ടാം വർഷ വിദ്യാർത്ഥിനിയെ വഴിയിൽ തടഞ്ഞുനിർത്തി ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു.
80 ശതമാനത്തോളം പൊള്ളലേറ്റ പെൺകുട്ടി ഋഷികേശിലെ എയിംസ് അശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ മനോജ് സിംഗ് എന്ന 31കാരനാണ് പിടിയിലായത്, ഇയാൾ കുറച്ചു ദിവസങ്ങളായി പെൺകുട്ടിയോട് പ്രണയാഭ്യർത്ഥന നടത്തി ശല്യപ്പെടുത്തിയിരുന്നു. ഇതിൽ നിന്നും ഒഴിഞ്ഞു മാറിയാണ് യുവതി നടന്നിരുന്നത്. സംഭവദിവസം യുവതിയെ തടഞ്ഞുനിർത്തി മനോജ് സംസാരിക്കാൻ ശ്രമിച്ചു. ഇവിടെ നിന്നും പോകാൻ ശ്രമിക്കവെയായിരുന്നു മനോജിന്റെ ആക്രമണം.
പെൺകുട്ടിയുടെ നിലവിളികേട്ട് ഓടുയെത്തിയ നാട്ടുകാർ ഉടനെ പൊലീസിനെ വിളിച്ചുവരുത്തുകയായിരുന്നു. പൊലീസാണ് പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചത്. പെൺകുട്ടിയുടെ മൊഴി എടുത്ത ഉടൻ തന്നെ ഡ്രൈവർ മനോജ് സിംഗിനെ പൊലീസ് പിടികൂടി. ഇയാൾ വിവാഹിതനാണെന്ന് പൊലീസ് വ്യക്തമാക്കി. പെൺകുട്ടിയെ അപമാനിക്കാൻ ശ്രമിച്ചതിനും, വധിക്കാൻ ശ്രമിച്ചതിനും മനോജിനെതിരെ പൊലീസ് കേസെടുത്തു.