സുമീഷ് ടി ഉണ്ണീൻ|
Last Updated:
തിങ്കള്‍, 17 ഡിസംബര്‍ 2018 (19:56 IST)
പുതുതായി കൊണ്ടുവന്ന എല്ലാ ഫീച്ചറുകളെയും ഒറ്റ അപ്ഡേറ്റിലൂടെ ഉപയോക്തക്കളിലേക്ക് എത്തിച്ച് വാട്ട്സ്‌ആപ്പ്. പരിക്ഷണാടിസ്ഥാനത്തിൽ പല വേഷർഷനുകളിലായി കൊണ്ടുവന്ന മാറ്റങ്ങൾ ഇനി എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാകും.
രാത്രികാലങ്ങളിൽ വാട്ട്സ്‌ആപ്പ് ഉപയോഗം സുഖമമാക്കുന്ന വാട്ട്സ്ആപ്പ് ഡാർക്ക് എന്ന സംവിധാനമാണ് ഇതിൽ പ്രധാനം. കണ്ണിന് ബുദ്ധിമുട്ടുകളില്ലാതെ ഇനി രത്രികാലങ്ങളിൽ വാട്ട്സ്‌ആപ്പ് ഉപയോഗിക്കാം. ഉപയോക്താക്കളുടെ ഏറെ നാളത്തെ ആവശ്യം പരിഗണിച്ചാണ് ഇത്തരമൊരു മാറ്റം വാട്ട്സ്‌ആപ് കൊണ്ടുവന്നത്.
ചാറ്റിങ്ങിനിടെ സന്ദേശമായി ലഭിക്കുന്ന യു ട്യൂബ് വീഡിയോകൾ പ്രത്യേക പോപ്പ് അപ്പ് വിൻഡോയിലൂടെ കാണാനാകുന്ന സംവിധാനമാണ് വാട്ട്സ്‌ആപ്പ് ഉപയോക്താക്കളിലേക്ക് എത്തിക്കുന്ന മറ്റൊരു പ്രധാന മാറ്റം. വട്ട്സ്‌ആപ്പ് തുറക്കാതെ തന്നെ നോട്ടിഫിക്കേഷൻ പാനലിൽ ഓഡിയോ വീഡിയോ ടെക്സ്റ്റ് സന്ദേശങ്ങൾ കാണാനും റിപ്ലേ ചെയ്യാനുമുള്ള മീഡിയ പ്രിവ്യൂ എന്ന സംവിധാനവും പുതിയ അപ്ഡേറ്റിലൂടെ ലഭ്യമാകും.