അയ്യപ്പ ഭക്തരെ എ എൻ രാധാകൃഷ്ണൻ കാണുന്നത് ബി ജെ പിയുടെ ഗുണ്ടകളായോ ?

സുമീഷ് ടി ഉണ്ണീൻ| Last Modified ചൊവ്വ, 18 ഡിസം‌ബര്‍ 2018 (14:44 IST)
കേരളം കണ്ട നവോത്ഥാന മുന്നേറ്റങ്ങളെയാകെ തകർക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ സംസ്ഥാനത്തെ ബി ജെ പി നേതൃത്വം. അന്തപ്പുരങ്ങളിലും അടുക്കളകളിലും വിശ്വാസങ്ങളുടെയും, ആചാരങ്ങളുടെയും, കീഴ്‌വഴക്കങ്ങളുടെയും പേരിൽ തളച്ചിട്ടിരുന്ന സ്ത്രീകൾ അഭിമാനത്തോടെ അരങ്ങത്തേക്ക് വന്ന ഒരു സംസ്ഥാനത്ത് ശബരിമലയുടെ പേരിൽ മറ്റെന്തോക്കെയോ നടപ്പിലാക്കാനുള്ള നീക്കത്തിലാണ് എന്ന് തോന്നിക്കുന്ന പ്രവർത്തനങ്ങളാണ് ആ പാർട്ടി ഇപ്പോൾ നടത്തുന്നത്.

സ്ത്രീകൾ ശബരിമലയിൽ കയറുന്ന കാര്യത്തിൽ കോടതി ഒരു തവണ നിലപാട് വ്യക്തമാക്കിയതാണ്. കോടതിയുടെ മുന്നിലെത്തിയ റിട്ട്, റിവ്യൂ ഹർജികളുടെ പശ്ചാത്തലത്തിൽ നിലപാട് പുനഃപരിശോധിക്കും എന്ന് കോടതി വ്യക്തമാക്കുകയും ചെയ്തു. ശബരിമലയിൽ ഇപ്പോൾ ശാന്തമായി ഭക്തർക്ക് ദർശനം നടത്താനാകുന്നുണ്ട്. പക്ഷേ കൊലവിളികൾക്ക് മാത്രം ഒരു കുറവുമില്ല.

ശബരിമലയിൽ സ്വീകരിച്ച നിലപാടിന്റെ പേരിൽ സി പി എം സംസ്ഥാന ആസ്ഥാനമായ എ കെ ജി മന്ദിരം ഭക്തരെ ഉപയോഗിച്ച് തകർക്കും എന്നാണ് ബി ജെ പി നേതാവ് എ എൻ രാധാകൃഷ്ണന്റെ പ്രസ്ഥാവന. ഭക്തരെ ഏത് ലേബലിലാണ് അവതരിപ്പിക്കുന്നത് എന്ന് നോക്കുക. ബിജെപിയുടെ ഗുണ്ടകളാക്കി ശബരിമല അയ്യപ്പ ഭക്തരേ ഒന്നടങ്കം ചിത്രീകരിച്ചിരിക്കുന്നു.

ഇതിലും വലിയ ഹൈന്ദവ വിരുദ്ധത ഉണ്ടോ ? എന്താണ് ഭക്തി, ആരാണ് ഭക്തർ എന്നതിനുള്ള നിർവജനങ്ങൾ തിരുത്തി. ഭക്തിയെന്നാൽ മതഭ്രാന്ത് എന്നും ഭക്തരെന്നാൽ അക്രമികൾ എന്നും ചിത്രീകരിക്കുകയാണ് ഈ പ്രസ്ഥാവനയിലൂടെ. സ്ത്രീയുടെ മനസും പുരുഷന്റെ ശരീരവും, പുരുഷന്റെ മനസും സ്ത്രീയുടെ ശരീരവുമുള്ളവർ മലകയറി ദർശനം നടത്തിയിട്ടുണ്ട്. പുരുഷനും സ്ത്രീയും ഒത്തിണങ്ങുന്നവർ ശബരിമലയിൽ ദർശനം നടത്തിയെങ്കിൽ ഇനി സ്ത്രീക്ക് മാത്രം എന്തിന് വിലക്ക്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :