സുമീഷ് ടി ഉണ്ണീൻ|
Last Updated:
ചൊവ്വ, 18 ഡിസംബര്‍ 2018 (14:16 IST)
വാഷിങ്ടൺ: അമേരിക്കയിലെ വെർജീനിയയിൽനിന്നുമാണ് ഞെട്ടിക്കുന്ന
വാർത്ത പുറത്തുവന്നിരിക്കുന്നത്. 20 യുവതികളെ പീഡിപ്പിച്ച കുപ്രസിദ്ധ ഫെയർഫാക്സ് റേപിസ്റ്റ് പതിറ്റാണ്ടുകൾക്കിപ്പുറം കുടുങ്ങി. സ്വന്തം ഭാര്യയോട് രഹസ്യാമായി നടത്തിയ വെളിപ്പെടുത്താലാണ് 1990കളിൽ നടന്ന ബലാത്സംഗ കേസുകൾക്ക് തുമ്പുണ്ടാക്കിയത്.
ജൂഡ് ലോവ്ചിക് എന്നയാളാണ് പിടിയിലായത്. ഭാര്യയുമായുള്ള വിവാഹ മോചന കേസ്
നടക്കുന്നതിനിടെ തന്നോട് വെളിപ്പെടുത്തിയ സത്യം ഭാര്യ കോടതിയിൽ തുറന്നു പറയുകയായിരുന്നു. ഭാര്യയുടെ മൊഴി തെളിവയി സ്വീകരിച്ച് കോടതി നേരിട്ട് കേസെടുക്കുകയും ജൂഡ് കുറ്റക്കാരനാണെന്ന് കണ്ടെത്തുകയുമായിരുന്നു.
ഒൻപത് വർഷങ്ങൾക്ക് മുൻപ് കുളിമുറിയിൽ സൂക്ഷിച്ചിരുന്ന ഒരു മുഖമൂടി ചൂണ്ടിക്കാട്ടിക്കൊണ്ട് ഈ മുഖമ്മൂടി ധരിച്ചുകൊണ്ട് താൻ 20 യുവതികളെ ബലാത്സംഗം ചെയ്തിട്ടുണ്ട് എന്നും വേർജീനിയയിലെ കുപ്രസിദ്ധ ഫെയർഫാക്സ് റേപ്പിസ്റ്റ് താനാണെന്നും വെളിപ്പെടൂത്തുകയിരുന്നു. വിവാഹ മോചനം അംഗീകരിച്ച കോടതി മകളെ ജൂഡിനൊപ്പം വിടാൻ തീരുമാനിച്ചിരുന്നു. ഇതോടെയാണ് ഇവർ ഈ സത്യം കോടതിയിൽ വെളിപ്പെടുത്തിയത്.
വിവാഹിതയാകുന്നതിന് മുൻപ് തന്നെയും ജൂഡ് റേപ്പ് ചെയ്ത് കീപ്പെടുത്തിയിട്ടുണ്ട് എന്ന് ഇവർ കോടതിയിൽ വെളിപ്പെടുത്തി.അന്ന് ഇരയാക്കപ്പെട്ട സ്ത്രീകൾക്ക് ഇപ്പോൾ അൻപതിനോടടുത്ത് പ്രായമുണ്ട്. അവർ കോടതിയിലെത്തി കാര്യങ്ങൾ വിശദീകരിച്ചു. കുറ്റം നടത്തിയപ്പോൾ ധരിച്ചിരുന്ന മുഖമ്മൂടിയും ശേഷം തെളിവുകൾ നശിപ്പിക്കാനായി വീടുവൃത്തിയാക്കി മാറ്റിവച്ചിരുന്ന വാക്വം ക്ലീനർ ബാഗ് ഉൾപ്പെടെ പൊലീസ് കണ്ടെടുക്കുകയും ചെയ്തു. ഇതോടെ ജൂഡ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. കേസിൽ കോടതി ഉടൻ ശിക്ഷ വിധിക്കും.