അനുബന്ധ വാര്‍ത്തകള്‍
- ഊട്ടി മേട്ടുപ്പാളയം പൈതൃക പാതയിൽ മണ്ണിടിഞ്ഞുവീണു; ട്രെയിൻ റദ്ദാക്കി
- സ്വന്തം മുത്തച്ഛന്റെ ചിതാഭസ്മംകൊണ്ട് ബിസ്കറ്റുണ്ടാക്കി കൌമാരക്കാരി; രുചിക്കാനായി നൽകിയത് സുഹൃത്തുക്കൾക്ക്
- ശബരിമലയിൽ കലാപത്തിന് ആഹ്വാനം ചെയ്യുന്ന ശബ്ദസന്ദേശങ്ങൾ പുറത്തുവിട്ട് ദേവസ്വം മന്ത്രി
- നിർബന്ധിത മതപരിവർത്തനത്തിന് തെളിവില്ല: ഹദിയ കേസ് എൻ ഐ എ അവസാനിപ്പിക്കുന്നു
- ശബരിമലയിലെ പ്രതിഷേധങ്ങൾ ആർ എസ് എസ് അജണ്ട; വിശ്വാസികൾ ഇത് തിരിച്ചറിയണമെന്ന് മുഖ്യമന്ത്രി
സുഹൃത്തിന്റെ മരണത്തിന് കാരണക്കാരിയായ മുൻ കാമുകിയെ യുവാവ് കുത്തിക്കൊലപ്പെടുത്തി
സുഹൃത്ത് ആത്മഹത്യ ചെയ്യാൻ കാരണക്കാരിയായ സുഹൃത്തിന്റെ മുൻ കാമുകിയെ യുവാവ് കുത്തിക്കൊലപ്പെടുത്തി. മഹരാഷ്ട്രയിലെ ലത്തൂരിൽ ചൊവ്വാഴ്ചയാണ് സംഭവം. സുഹൃത്തിന്റെ മുൻ കാമുകിയായിരുന്ന അപൂർവ യാദവിനെ അമൽ ഷിൻഡേ കൊലപ്പെടുത്തുകയായിരുന്നു.
ചൊവ്വാഴ്ച വൈകിട്ടോടെ അപൂർവയുടെ വീട്ടിൽ അതിക്രമിച്ച് കയറിയാണ് അമർ കൊലപാതകം നടത്തിയത്. ഈ സമയം യുവതിയുടെ മാതാപിതാക്കൾ വീട്ടിൽ ഉണ്ടായിരുന്നില്ല. സംഭവത്തിൽ പ്രതിയായ അമറിനെ പൊലീസ് അറസ്റ്റ് ചെയ്തു. തന്റെ സുഹൃത്ത് സാർഥക്കിന്റെ മരണത്തിന് പ്രതികാരം ചെയ്യാനാണ് കൊലപാതകം നടത്തിയത് എന്ന് അമർ പൊലീസിനോട് സമ്മദിച്ചു.
കർണാടക മെഡിക്കൽ കോളേജ് വിദ്യാർത്ഥിനിയായിരുന്ന അപൂർവ പ്രണയ ബന്ധത്തിൽ നിന്നും പിൻമാറിയതോടെ ലാത്തൂർ സ്വദേശിയായിരുന്ന സാർഥക് ആത്മഹത്യ ചെയ്തിരുന്നു. സാർഥക്കിന്റെ അത്മഹത്യയിൽ അപൂർവക്കും ഇപ്പോഴത്തെ കാമുകനുമേതിരെ പൊലീസ് ആത്മഹത്യ പ്രേരണയ്ക്ക് കേസെടുത്തിരുന്നു.