ഊട്ടി മേട്ടുപ്പാളയം പൈതൃക പാതയിൽ മണ്ണിടിഞ്ഞുവീണു; ട്രെയിൻ റദ്ദാക്കി

Sumeesh| Last Modified വ്യാഴം, 18 ഒക്‌ടോബര്‍ 2018 (14:48 IST)
മേട്ടുപാളയം: ഊട്ടി-മേട്ടുപാളയം പൈതൃക തീവണ്ടിപാതയില്‍ മണ്ണിടിഞ്ഞുവീണതിനെ തുടര്‍ന്ന് സർവീസ് റദ്ദാക്കി. വ്യാഴാഴ്ച രാവിലെ മേട്ടുപാളയത്തുനിന്ന് ഊട്ടിയിലേക്ക് പുറപ്പെട്ട
തീവണ്ടി വഴിയില്‍ കുടുങ്ങിയിരിക്കുകയാണ്. മേട്ടുപാളയത്തുനിന്ന് 13 കിലോമീറ്റര്‍ അകലെയുള്ള അഡര്‍ലി സ്‌റ്റേഷന് സാമീപത്തായാണ് മണ്ണിടിച്ചിൽ ഉണ്ടായിരിക്കുന്നത്.

വഴി ഇടുങ്ങിയതായതിനാൽ ഇടിഞ്ഞുവീണ മണ്ണും കല്ലും നീക്കാൻ സമയമെടുക്കും. അറ്റകുറ്റപ്പണികൾ ഇന്ന് വൈകുന്നേരത്തോടെ തീർന്നില്ലെങ്കിൽ നാളെയും ട്രെയിൻ റദ്ദാക്കിയേക്കും എന്നാണ് സൂചന. നിരവധി സഞ്ചാരികളാണ് പൈതൃക ട്രെയിൻ യാത്ര നടത്തുന്നതിന് മാത്രമായി ഊട്ടിയിലെത്തുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :