അനുബന്ധ വാര്ത്തകള്
- ശബരിമലയിൽ കലാപത്തിന് ആഹ്വാനം ചെയ്യുന്ന ശബ്ദസന്ദേശങ്ങൾ പുറത്തുവിട്ട് ദേവസ്വം മന്ത്രി
- നിർബന്ധിത മതപരിവർത്തനത്തിന് തെളിവില്ല: ഹദിയ കേസ് എൻ ഐ എ അവസാനിപ്പിക്കുന്നു
- ശബരിമലയിലെ പ്രതിഷേധങ്ങൾ ആർ എസ് എസ് അജണ്ട; വിശ്വാസികൾ ഇത് തിരിച്ചറിയണമെന്ന് മുഖ്യമന്ത്രി
- മാധ്യമപ്രവർത്തകയെ അക്രമിച്ചത് അയ്യപ്പ വേഷമണിഞ്ഞ ബി ജെ പി ഗുണ്ടകൾ: ബി ജെ പി തെറിവിളി നിർത്തിയാൽ ശബരിമലയിൽ സമാധാനമുണ്ടാകുമെന്ന് കടകംപള്ളി
- കയ്യിൽ മഴുവുമായി അലറിച്ചാടുന്ന പരശുരാമന്റെ പിൻമുറക്കാരെയാണ് ശബരിമലയിൽ കാണുന്നത്: ശാരദക്കുട്ടി
സ്വന്തം മുത്തച്ഛന്റെ ചിതാഭസ്മംകൊണ്ട് ബിസ്കറ്റുണ്ടാക്കി കൌമാരക്കാരി; രുചിക്കാനായി നൽകിയത് സുഹൃത്തുക്കൾക്ക്
ലോസ് ആഞ്ചലസ്: സ്വന്തം മുത്തച്ഛന്റെ ചിതാഭസ്മകൊണ്ട് ബിസ്കറ്റുണ്ടാക്കി സുഹൃത്തുക്കൾക്ക് കഴിക്കാൻ നൽകി കൌമാരക്കാരി. ബുധനാഴ്ച ലോസ് ആഞ്ചലസിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്.
ലോസ് ആഞ്ചലസിലെ സാക്രമെന്റോയിൽ ഒക്ടോബർ നാലിനാണ് സംഭവം ഉണ്ടായത്. ഒരു പ്രത്യേക ചേരുവ ഉപയോഗിച്ച് ഉണ്ടാക്കിയ ബിസ്കറ്റാണെന്ന് പറഞ്ഞ് കൌമാരക്കാരി സുഹൃത്തുക്കൾക്ക് കഴിക്കാനായി നൽകുകയായിരുന്നു. സംഭവം അറിയാതിരുന്ന സുഹൃത്തുക്കൾ ഇത് കഴിക്കുകയും ചെയ്തു. കൂട്ടത്തിൽ ഒരു പെൺകുട്ടി സംഭവം പ്രാദേശിക മാധ്യമത്തോട് വെളിപ്പെടുത്തുകയായിരുന്നു.
‘സ്കൂളിലേക്ക് പോകുന്ന വഴിക്ക് ഒരു പ്രത്യേക ചേരുവ ചേർത്തുണ്ടാക്കിയ ബിസ്കറ്റെന്ന് പറഞ്ഞാണ് സുഹൃത്ത് ബിസ്കറ്റ് നൽകിയത്. എന്തെങ്കിലും പ്രത്യേകമായ ചെടിയോ മറ്റു ചേരുവകളോ ചേർത്തുണ്ടാക്കിയതായിരിക്കും എന്നാണ് ഞാൽ കരുതിയത്. ഇത് സുഹൃത്തിനോട് ആരാഞ്ഞപ്പോൾ മുത്തച്ഛന്റെ ചിതാഭസ്മംകൊണ്ടുണ്ടാക്കിയതാണ് എന്ന് സുഹൃത്ത് വെളിപ്പെടുത്തുകയായിരുന്നു എന്ന് പെൺകുട്ടി ലോസ് ആഞ്ചലസ് ടൈംസിനോട് വെളിപ്പെടുത്തി.