അനുബന്ധ വാര്ത്തകള്
- നിർബന്ധിത മതപരിവർത്തനത്തിന് തെളിവില്ല: ഹദിയ കേസ് എൻ ഐ എ അവസാനിപ്പിക്കുന്നു
- ശബരിമലയിലെ പ്രതിഷേധങ്ങൾ ആർ എസ് എസ് അജണ്ട; വിശ്വാസികൾ ഇത് തിരിച്ചറിയണമെന്ന് മുഖ്യമന്ത്രി
- മാധ്യമപ്രവർത്തകയെ അക്രമിച്ചത് അയ്യപ്പ വേഷമണിഞ്ഞ ബി ജെ പി ഗുണ്ടകൾ: ബി ജെ പി തെറിവിളി നിർത്തിയാൽ ശബരിമലയിൽ സമാധാനമുണ്ടാകുമെന്ന് കടകംപള്ളി
- കയ്യിൽ മഴുവുമായി അലറിച്ചാടുന്ന പരശുരാമന്റെ പിൻമുറക്കാരെയാണ് ശബരിമലയിൽ കാണുന്നത്: ശാരദക്കുട്ടി
- ഹർത്താൽ അനുകൂലികൾ തകർത്തത് 32 കെ എസ് ആർ ടി സി ബസുകൾ, പൊലീസ് സംരക്ഷണം നൽകുന്നിടത്ത് മാത്രം സർവീസ് എന്ന് മന്ത്രി എ കെ ശശീന്ദ്രൻ
ശബരിമലയിൽ കലാപത്തിന് ആഹ്വാനം ചെയ്യുന്ന ശബ്ദസന്ദേശങ്ങൾ പുറത്തുവിട്ട് ദേവസ്വം മന്ത്രി
ശബരിമലയിൽ അക്രമത്തിന് ആഹ്വാനം ചെയ്യുന്ന ശബ്ദ സന്ദേശം പുറത്തു പുറത്തുവിട്ട് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ശബരിമല സംഘർഷ ഭൂമിയാക്കാനുള്ള ബോധപൂർവമായ ശ്രമമാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഇരുമുടിക്കെട്ട് എന്ന് തോന്നിക്കുന്ന ഭാണ്ഡവുമായി ശബരിമലയി എച്ചിച്ചേരാൻ എ ച്ച് പി ആഹ്വാനം ചെയ്യുന്നതിന്റെ ശബ്ദ സന്ദേശങ്ങളാണ് മന്ത്രി പുറത്തുവിട്ടത്. ഒരു മാല കഴുത്തിലിട്ട് അയ്യപ്പൻമാർ എന്ന് തോന്നിക്കും വിധമാണ് ശബരിമലയിൽ എത്തിച്ചേരേണ്ടത് എന്നാണ് ശബ്ദ സന്ദേശത്തിലെ നിർദേശം.
സർക്കാരിന് വിഷയത്തിൽ ഗൂഢ ലക്ഷ്യങ്ങളില്ല. സുപ്രീം കോടതി വിധി നടപ്പിലാക്കുക മാത്രമാണ് സർക്കാർ ചെയ്യുന്നത്. വിധിക്ക് കാരണമായ കേസ് നടത്തിയത് ആർ എസ് എസ് ആണെന്ന കാര്യം മറച്ചുവച്ച് ആളുകൾക്കിടയിൽ ഭിന്നതയുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് മന്ത്രി പറഞ്ഞു.