അനുബന്ധ വാര്‍ത്തകള്‍
- പന്ത്രണ്ടുകാരിയെയും സഹോദരനെയും കത്തി കാണിച്ച് പീഡിപ്പിച്ചു; വിദ്യാര്‍ത്ഥി അറസ്റ്റില്‍
- മാതാപിതാക്കളെ കാണണം എന്നു പറഞ്ഞതിന് ഭർത്താവ് ഭാര്യയെ കോടാലികൊണ്ട് വെട്ടിക്കൊലപ്പെടുത്തി
- യുവാവ് ബന്ധുവീട്ടില്‍ വെട്ടേറ്റു മരിച്ച നിലയില്‍; വീട്ടുടമയും ഭാര്യയും കസ്റ്റഡിയില്‍
- ഒമ്പതു വയസുകാരിയെ തട്ടിക്കൊണ്ടു പോയി മാനഭംഗപ്പെടുത്തി; യുവാവ് അറസ്റ്റില്‍
- നാദാപുരത്ത് മകളെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊലപ്പെടുത്തി അമ്മ ആത്മഹത്യക്ക് ശ്രമിച്ചു
തൃശൂരിലെ പെട്രോൾ പമ്പിൽ യുവാവിനെ ചുട്ടുകൊല്ലാൻ ശ്രമം; പമ്പിൽ നിന്നും വാങ്ങിയ പെട്രോൾ യുവാവിന്റെ ദേഹത്തൊഴിച്ച് തീ കൊളുത്തി
തൃശൂരിലെ കൊടകരക്കടുത്ത് ശ്രീദുർഗ പെട്രോൾ പമ്പിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്.പെട്രോൾ അടിച്ച ശേഷം ബൈക്ക് മാറ്റാൻ വൈകിയതിലുള്ള തർക്കമാണ് പിന്നീട് വധശ്രമത്തിൽ കലാശിച്ചത്. 25ശതമാനം പൊള്ളലേറ്റ ദിലീപ് എന്ന യുവാവ് ഇപ്പോൾ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
പെട്രോൾ അടിച്ചതിന് ശേഷം രണ്ടായിരം രൂപ നൽകിയ ദിലീപിന് ബാക്കിയായി ലഭിച്ചത് പത്ത് രൂപാ നോട്ടുകളായിരുന്നു. ഇത് എണ്ണിത്തിട്ടപ്പെടുത്താൻ സമയമെടുത്തതിനെ തുടർന്നാണ് പുറകിൽ ക്യൂവിലുണ്ടായിരുന്ന വട്ടപ്പറമ്പിൽ വിനീത് എന്നയാളുമായി തർക്കമുണ്ടാവുന്നത്. തുടർന്ന് വിനീത് കുപ്പിയിൽ വാങ്ങിയ പെട്രോൾ ദിലീപിന്റെ ദേഹത്തോഴിച്ച് ലൈറ്റർകൊണ്ട് തീകൊളുത്തുകയായിരുന്നു.
ദിലീപ് ഉടനെ തന്നെ അടുത്തുള്ള തോട്ടിലേക്ക് ഏടുത്ത് ചാടിയതാണ് ജീവൻ രക്ഷപ്പെടാൻ കാരണം. അക്രമണത്തിൽ ബൈക്ക് പൂർണ്ണമായും കത്തി നശിച്ചു. സമയോചിതമായ പമ്പ് ജീവനക്കാരുടെ ഇടപെടൽ മൂലമാണ് പമ്പിലേക്ക് തീ പടരാതെ വലിയ ദുരന്തം ഒഴിവായത്.