അനുബന്ധ വാര്‍ത്തകള്‍
- ഇതാണ് ഞാന്‍ പന്തെറിയാത്തത് ! കോലിയുടെ ഓവറില്‍ നാല് സിക്സര്‍ പറത്തി രോഹിത്
- ബട്ലറെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് നീക്കണം; ഇംഗ്ലണ്ട് ടീമില്‍ പൊട്ടിത്തെറി
- സ്വാര്‍ഥതയെന്ന് നാട്ടുകാര്‍ പറയുമെന്ന് കോലി പറഞ്ഞു, സിംഗിളുകള്‍ ഓടാതിരുന്നത് എന്റെ തീരുമാനം: കെ എല്‍ രാഹുല്‍
- ദൈവത്തിലേക്കുള്ള ദൂരം കുറയുന്നു, കോലിയ്ക്ക് വേണ്ടത് ഒരു സെഞ്ചുറി മാത്രം
- പരിക്ക് ഗുരുതരം, എട്ടുമാസത്തോളം വിശ്രമം, നെയ്മർ ഇന്ത്യയിലേക്കില്ല
തീരുമാനങ്ങൾ എല്ലാം കൃത്യം, രോഹിത് അപാരമായ മികവുള്ള നായകൻ, വാനോളം പുകഴ്ത്തി പാകിസ്ഥാൻ ഇതിഹാസം
ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ നേടിയ വമ്പന്‍ വിജയത്തിന് പിന്നാലെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ നേതൃത്വമികവിനെ പുകഴ്ത്തി ക്രിക്കറ്റ് ലോകം. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 229 റണ്‍സെന്ന ചെറിയ സ്‌കോറിന് പുറത്തായിട്ടും ഇംഗ്ലണ്ടിനെതിരെ 100 റണ്‍സിന്റെ വിജയം സ്വന്തമാക്കിയിരുന്നു. ഇതോടെ ലോകകപ്പില്‍ തുടര്‍ച്ചയായ 6 മത്സരങ്ങളില്‍ പരാജയമറിയാതെ വിജയങ്ങള്‍ സ്വന്തമാക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചു.
തുടക്കത്തിലെ വിക്കറ്റുകള്‍ നഷ്ടമായെങ്കിലും ലോകകപ്പിലെ തന്റെ സ്‌ഫോടനാത്മകമായ ബാറ്റിംഗ് ശൈലിയില്‍ മാറ്റം വരുത്തി കളിയുടെ കടിഞ്ഞാൺ സ്വന്തമാക്കിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ പ്രകടനം മത്സരത്തില്‍ നിര്‍ണായകമായി. നായകനായുള്ള നൂറാമത്തെ മത്സരത്തില്‍ 87 റണ്‍സ് സ്വന്തമാക്കിയ രോഹിത് അന്താരാഷ്ട്ര ക്രിക്കറ്റില്‍ 18,000 റണ്‍സ് എന്ന നാഴികകല്ലും മറികടന്നു. 229 എന്ന സ്‌കോര്‍ പ്രതിരോധിക്കവെ കൃത്യമായ ഇടവേളകളില്‍ ബൗളിംഗ് ചേയ്ഞ്ചുകള്‍ വരുത്തി വിക്കറ്റുകള്‍ വീഴ്ത്താനും ഇംഗ്ലണ്ടിന് മുകളില്‍ സമ്മര്‍ദ്ദം സൃഷ്ടിക്കാനും നായകനെന്ന നിലയില്‍ രോഹിത്തിന് സാധിച്ചിരുന്നു.
ഇതോടെ നായകനെന്ന നിലയില്‍ രോഹിത് ടൂര്‍ണമെന്റില്‍ ഉടനീളം പുലര്‍ത്തുന്ന മികവിനെ അഭിനന്ദിച്ച് രംഗത്ത് വന്നിരിക്കുകയാണ് പാകിസ്ഥാന്‍ ഇതിഹാസതാരമായ വഖാര്‍ യൂനിസ്. രോഹിത്തിന്റെ നേതൃത്വത്തില്‍ ഇറങ്ങുന്ന ഇന്ത്യയെ മെരുക്കാന്‍ പാടാനെന്നും രോഹിത് ഗംഭീര നായകനാണെന്നുമാണ് വഖാറിന്റെ അഭിപ്രായം.