1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ് ലോകകപ്പ്
  4. I never sledge kohli says mushfiqur rahim

കോലി എന്നെ സ്ലെഡ്ജ് ചെയ്യാറുണ്ട്, എന്നാൽ ഞാൻ തിരിച്ചു ചെയ്യില്ല, അത് കോലിയെ കൂടുതൽ അപകടകാരിയാക്കും: മുഷ്ഫിഖുർ റഹീം

Kohli
ഇന്ത്യയുമായി ആവേശകരമായ നിരവധി മത്സരങ്ങള്‍ കളിച്ചിട്ടുണ്ടെങ്കിലും ഒരിക്കലും ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോലിയെ താന്‍ സ്ലെഡ്ജ് ചെയ്യാറില്ലെന്ന് ബംഗ്ലാദേശ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഷ്ഫിഖുര്‍ റഹീം. ലോകകപ്പില്‍ ഇന്ത്യ ബംഗ്ലാദേശ് മത്സരം നാളെ നടക്കുന്ന പശ്ചാത്തലത്തിലാണ് മുഷ്ഫിഖുര്‍ മനസ്സ് തുറന്നത്.
 
ലോകത്തിലെ ചില ബാറ്റര്‍മാര്‍ സ്ലെഡ്ജിങ്ങ് ഇഷ്ടപ്പെടുന്നവരാണ്. അത് കളിക്കളത്തില്‍ വാശിയോടെ കളിക്കാന്‍ അവരെ സഹായിക്കുന്നു. കോലി അത്തരമൊരു താരമാണ്. അവനെ ഞാന്‍ ഒരിക്കലും സ്ലെഡ്ജ് ചെയ്യാറില്ല. കാരണം അത് അവന് കൂടുതല്‍ ഊര്‍ജം നല്‍കും. ഞാന്‍ ബാറ്റ് ചെയ്യുമ്പോഴെല്ലാം കോലി സ്ലെഡ്ജ് ചെയ്യാനായി ശ്രമിക്കാറുണ്ട്. കാരണം കോലി മത്സരബുദ്ധിയുള്ള കളിക്കാരനാണ്. ഒരു മത്സരവും തോല്‍ക്കുന്നത് കോലിയ്ക്ക് ഇഷ്ടമുള്ള കാര്യമല്ല. അതിനാല്‍ തന്നെ കോലിയേയും ഇന്ത്യയെയും നേരിടുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നു. റഹീം പറഞ്ഞു.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
India vs Bangladesh ODI World Cup Match: നാലാം ജയം ലക്ഷ്യമിട്ട് ഇന്ത്യ, എതിരാളികള്‍ ബംഗ്ലാദേശ്