അഭിറാം മനോഹർ|
Last Modified ബുധന്‍, 18 ഒക്‌ടോബര്‍ 2023 (18:55 IST)
ആധുനികകാലത്തെ ലോകോത്തരബാറ്ററാണ് വിരാട് കോലിയെന്ന് ബംഗ്ലാദേശ് നായകന്‍ ഷാക്കിബ് അല്‍ ഹസന്‍. അഞ്ച് തവണ കോലിയെ ഔട്ടാക്കാന്‍ സാധിച്ചിട്ടുണ്ട്. നാളത്തെ മത്സരത്തിലും കോലിയുടെ വിക്കറ്റ് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നതായി ഷാക്കിബ് പറയുന്നു. ലോകകപ്പിലെ ഇതുവരെയുള്ള 3 മത്സരങ്ങളിലും സമ്പൂര്‍ണ്ണ ആധിപത്യത്തോട് കൂടിയുള്ള വിജയമാണ്
ഇന്ത്യ സ്വന്തമാക്കിയിട്ടുള്ളത്. ലോകകപ്പിലെ മൂന്ന് മത്സരങ്ങളില്‍ ഒന്നില്‍ മാത്രമാണ് ബംഗ്ലാദേശ് വിജയിച്ചിട്ടുള്ളത്.
കോലി ലോകോത്തര ബാറ്ററാണ്. ആധുനിക കാലത്തെ ഏറ്റവും മികച്ച ബാറ്റര്‍. അഞ്ച് തവണ അദ്ദേഹത്തെ പുറത്താക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. നാളെയും കോലിയെ പുറത്താക്കാന്‍ ആഗ്രഹിക്കുന്നു ഷാക്കിബ് അല്‍ ഹസന്‍ പറഞ്ഞു. ഈ ലോകകപ്പില്‍ 3 മത്സരങ്ങളില്‍ നിന്നായി 156 റണ്‍സാണ് കോലി നേടിയിട്ടുള്ളത്.