ടി20യില്‍ കോലിയുടെ റെക്കോര്‍ഡ് മറികടന്ന് സൂസി ബേയറ്റ്‌സ്

അഭിറാം മനോഹർ| Last Modified തിങ്കള്‍, 16 ഒക്‌ടോബര്‍ 2023 (19:12 IST)
ലോകകപ്പ് മത്സരങ്ങള്‍ പുരോഗമിക്കുന്നതിനിടയില്‍ ടി20 ക്രിക്കറ്റില്‍ കോലിയുടെ റെക്കോര്‍ഡ് നേട്ടം മറികടന്ന് ന്യൂസിലന്‍ഡ് വനിതാ താരം സൂസി ബേയറ്റ്‌സ്. ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് സ്വന്തമാക്കുന്നവരുടെ ലിസ്റ്റിലാണ് സൂസി ബേയറ്റ്‌സ് കോലിയെ പിന്തള്ളി ഒന്നാം സ്ഥാനത്തെത്തിയത്. അന്താരാഷ്ട്ര വനിതാ ക്രിക്കറ്റില്‍ ടി20 ക്രികറ്റില്‍ 4,000 റണ്‍സ് പിന്നിടുന്ന ആദ്യ വനിതാ താരമെന്ന നേട്ടവും ബേയറ്റ്‌സ് സ്വന്തമാക്കി.

തിങ്കളാഴ്ച സൗത്താഫ്രിക്കന്‍ വനിതകളുമായി നടന്ന മത്സരത്തിനിടെയാണ് കിവീസ് താരം റെക്കോര്‍ഡ് നേട്ടത്തിലെത്തിയത്. വനിതാ ക്രിക്കറ്റിലെ സുപ്രധാനമായ നാഴികകല്ല് മറികടക്കാനായെങ്കിലും മത്സരത്തില്‍ ന്യൂസിലന്‍ഡ് വനിതകള്‍ക്ക് വിജയിക്കാനായില്ല. ബേയറ്റ്‌സ് 42 പന്തില്‍ നിന്നും 45 റണ്‍സുമായി പുറത്തായി. കരിയറിലെ 146 ഇന്നിങ്ങ്‌സുകളില്‍ നിന്ന് 4021 റണ്‍സാണ് ബേയറ്റ്‌സ് സ്വന്തമാക്കിയത്. ഇന്ത്യന്‍ താരം വിരാട് കോലിക്ക് ടി20 ക്രിക്കറ്റില്‍ 4,008 റണ്‍സാണുള്ളത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :