1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Worldcup 2022 Australia vs Srilanka

ഗ്രൂപ്പിൽ ഇംഗ്ലണ്ടും, ശ്രീലങ്കയുമായി തോറ്റാൽ ഓസീസിന് കാര്യങ്ങൾ കൈവിടും: ഇന്ന് നിർണായക പോരാട്ടം

worldcup
ടി20 ലോകകപ്പിൽ സ്വന്തം നാട്ടിൽ കിരീടം നിലനിർത്താനിറങ്ങുന്ന ഓസീസിന് ഇന്ന് വിജയം അനിവാര്യം. ഗ്രൂപ്പ് ഘട്ടത്തിൽ ശ്രീലങ്കയാണ് ഓസീസിൻ്റെ എതിരാളികൾ. കഴിഞ്ഞ കളിയിൽ കിവീസുമായി പരാജയപ്പെട്ട ഓസീസിന് ഗ്രൂപ്പ് എ യിൽ നിന്നും മുന്നേറാൻ ഇന്നത്തെ കളിയിൽ വിജയിച്ചേ പറ്റു. ഇന്ത്യൻ സമയം വൈകുന്നേരം 4:30ന് പെർത്തിലാണ് മത്സരം.
 
സൂപ്പർ 12 ലെ ഉദ്ഘാടനമത്സരത്തിൽ ന്യൂസിലൻഡിനോട് 89 റൺസിൻ്റെ കൂറ്റൻ തോൽവിയാണ് ഓസീസ് ഏറ്റുവാങ്ങിയത്. മറുഭാഗത്ത് അയർലൻഡിനെ തകർത്തുകൊണ്ടാണ് ശ്രീലങ്കയുടെ വരവ്. ശ്രീലങ്കക്കെതിരായ മത്സരത്തിൽ പരാജയപ്പെട്ടാൽ ഇംഗ്ലണ്ടിനെതിരെ കൂടി മത്സരിക്കേണ്ടി വരുമെന്നതിനാൽ ഇന്നത്തെ വിജയം ഓസീസിൻ്റെ മുന്നോട്ടുള്ള പോക്കിന് അനിവാര്യമാണ്.
 
ഇംഗ്ലണ്ട്, അയർലൻഡ്,അഫ്ഗാനിസ്ഥാൻ എന്നിവർക്കെതിരെയാണ് ഓസീസിൻ്റെ ശേഷിക്കുന്ന മത്സരങ്ങൾ.
 
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
ഓസ്‌ട്രേലിയ ലോകകപ്പില്‍ നിന്ന് പുറത്താകുമോ? രണ്ടിലൊന്ന് ഇന്നറിയാം