അഭിറാം മനോഹർ|
Last Modified ചൊവ്വ, 25 ഒക്ടോബര് 2022 (14:27 IST)
ലോകകപ്പ് സൂപ്പർ 12 പോരാട്ടത്തിൽ സിബാബ്വെ- ദക്ഷിണാഫ്രിക്കൻ പോരാട്ടം മഴകാരണം ഉപേക്ഷിച്ചപ്പോൾ ലോട്ടറിയടിച്ചത് പാകിസ്ഥാന്. ഇന്ത്യയോട് ആദ്യ മത്സരത്തിൽ തോറ്റതോടെ സെമി പ്രതീക്ഷകൾക്ക് മങ്ങലേറ്റ പാകിസ്ഥാന് ദക്ഷിണാഫ്രിക്കയും സിംബാബ്വെയും പോയൻ്റ് പങ്കുവെച്ചത് നേട്ടമായി മാറാനാണ് സാധ്യത.
ഗ്രൂപ്പിൽ ഇന്ത്യയെ പോലെ കരുത്തരായ
ദക്ഷിണാഫ്രിക്ക കഴിഞ്ഞ മത്സരത്തിൽ ജയിച്ചിരുന്നെങ്കിൽ പാകിസ്ഥാൻ്റെ സെമി സാധ്യത വീണ്ടും കുറയുമായിരുന്നു. ഇന്ത്യയോട് തോറ്റ പാകിസ്ഥാന് ഗ്രൂപ്പിൽ മുന്നേറണമെങ്കിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ വിജയിക്കുകയും ദക്ഷിണാഫ്രിക്ക ചില മത്സരങ്ങളിൽ വിജയിക്കാതിരിക്കുകയും ചെയ്യണമായിരുന്നു. സിംബാബ്വെയ്ക്കെതിരെ പോയൻ്റ് പങ്കുവെച്ചതോടെ ഇക്കാര്യമാണ് സാധ്യമായിരിക്കുന്നത്.
അതേസമയം ഗ്രൂപ്പിൽ ദക്ഷിണാഫ്രിക്ക മാത്രമാണ് ഇന്ത്യയ്ക്ക് വെല്ലുവിളിയാവുക. താരതമ്യേന ദുർബലരാണ് മറ്റ് എതിരാളികൾ എന്നതിനാൽ ഇന്ത്യ സെമിയിലെത്തുമെന്നാണ് ആരാധകർ കണക്കാക്കുന്നത്.