പരിശീലന സെഷനിടെ പാക് സൂപ്പർ താരത്തിന് പരിക്ക്, ആദ്യ മത്സരം നഷ്ടമായേക്കുമെന്ന് ആശങ്ക

അഭിറാം മനോഹർ| Last Modified ശനി, 22 ഒക്‌ടോബര്‍ 2022 (09:01 IST)
ടി20 ലോകകപ്പിന് തൊട്ടുമുൻപ് പാകിസ്ഥാൻ ക്യാമ്പിനെ ആശങ്കയിലാഴ്ത്തി പാക് ബാറ്റർ ഷാൻ മസൂദിന് പരിക്ക്. ഇന്ത്യക്കെതിരായ മത്സരം നാളെ നടക്കാനിരിക്കെയാണ് പാകിസ്ഥാൻ്റെ
തന്ത്രപ്രധാനമായ താരത്തിന് പരിക്കേറ്റിരിക്കുന്നത്. ടീമിൻ്റെ പരിശീലന സെഷനിടെ പന്ത് തലയ്ക്ക് കൊള്ളുകയായിരുന്നു. താരം ഇപ്പോൾ ആശങ്കയിലാണ്.

പരിശീലനത്തിനിടെ ബാറ്റ് ചെയ്യാൻ നെറ്റ്സിൽ ഊഴം കാത്തുനിൽക്കുകയായിരുന്നു മസൂദ്. ഇതിനിടെ നവാസ് അടിച്ച ഷോട്ട് മസൂദിൻ്റെ തലയ്ക്ക് കൊള്ളുകയായിരുന്നു. പരിക്കേറ്റ് മിനിട്ടുകളോളം ഗ്രൗണ്ടിൽ തന്നെ കിടന്ന മസൂദിനെ അവിടെ വെച്ച് പ്രാഥമിക ചികിത്സ നൽകി. പിന്നീട് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :