അനുബന്ധ വാര്‍ത്തകള്‍
- Virat Kohli: കിരീടമില്ലായിരിക്കാം, പക്ഷേ ഐപിഎല്ലിലെ ഒരേയൊരു രാജാവ്, 7000 റൺസ് ക്ലബിൽ വിരാട് കോലി
- RCB vs D:C : അങ്ങനങ്ങ് പോയാലോ? ആർസിബിയുടെ പ്ലേ ഓഫ് സാധ്യതകൾക്ക് മുകളിൽ വെള്ളമൊഴിച്ച് ഡൽഹി ക്യാപ്പിറ്റൽസ്
- Rohit Sharma: വീണ്ടും സംപൂജ്യന്‍ ! നാണക്കേടിന്റെ റെക്കോര്‍ഡില്‍ എല്ലാവരേയും കടത്തിവെട്ടി രോഹിത്, ഡക്ക്മാന്‍ എന്ന് ആരാധകര്‍
- Royal Challengers Bangalore: ഒറ്റ ജയം മതി, ആര്‍സിബിക്ക് രണ്ടാം സ്ഥാനത്തെത്താം !
- ഐപിഎല്ലിൽ വമ്പൻ പരാജയമായി ഹാരി ബ്രൂക്ക്, ഫ്യൂച്ചർ സൂപ്പർ സ്റ്റാർ ചർച്ചയിൽ നിന്നും ഒഴിവാക്കാം
സിറാജിനെ പെരുമാറാൻ ആദ്യമെ തീരുമാനിച്ചിരുന്നു: വാർണർ
ആർസിബിക്കെതിരെ മുഹമ്മദ് സിറാജിനെ ആക്രമിക്കാനായിരുന്നു തൻ്റെയും സഹ ഓപ്പണിംഗ് താരമായ ഫിൽ സാൾട്ടിൻ്റെയും തീരുമാനമെന്ന് ഡൽഹി ക്യാപ്പിറ്റൽസ് നായകൻ ഡേവിഡ് വാർണർ. ഇന്നലെ ആർസിബിക്കെതിരെ നടന്ന മത്സരത്തിൽ ആർസിബിയുടെ പ്രധാന ബൗളറായ സിറാജിനെതിരെ കടന്നാക്രമിക്കുകയായിരുന്നു ഡൽഹി. രണ്ടോവർ മാത്രം എറിഞ്ഞ താരം 28 റൺസാണ് ഇന്നലെ ഡൽഹിക്കെതിരെ വിട്ടുകൊടുത്തത്.
സിറാജിനെ അറ്റാക്ക് ചെയ്യുക എന്നതായിരുന്നു ഞങ്ങളുടെ ഉദ്ദേശം. സിറാജ് സീസണിൽ നന്നായി ബൗൾ ചെയ്യുകയും നേരത്തെ വിക്കറ്റുകൾ വീഴ്ത്തുകയും ചെയ്യുന്നുണ്ടായിരുന്നു. സിറാജിനെ പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ് ബാറ്റർമാർ ബൗൾഡ് ആകുകയോ വിക്കറ്റിന് മുന്നിൽ കുരുങ്ങുകയോ ചെയ്യുന്നത്. അതിനാൽ തുടക്കം മുതൽ സിറാജിനെ ആക്രമിച്ച് കളിക്കാനയിരുന്നു ഞങ്ങളുടെ തീരുമാനം വാർണർ പറഞ്ഞു. ഡൽഹിക്ക് വേണ്ടി ഇഷാന്തും ഖലീലും കുൽദീപും അക്സർ പട്ടേലും മികച്ച പ്രകടനമാണ് നടത്തിയതെന്നും വാർണർ പറഞ്ഞു.