രാത്രി ബൈക്കിൽ പിന്തുടർന്നു, നിതീഷ് റാണയുടെ ഭാര്യയ്ക്ക് നേരെ ആക്രമണശ്രമം

അഭിറാം മനോഹർ|
ഇന്ത്യൻ ക്രിക്കറ്റ് താരവും ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നായകനുമായ നിതീഷ് റാണയുടെ ഭാര്യ സച്ചി മാർവയ്ക്ക് നേരെ ആക്രമണ ശ്രമം. ജോലി കഴിഞ്ഞ് മടങ്ങവെ സച്ചി മാർവയെ 2 യുവാക്കൾ ബൈക്കിൽ പിന്തുടരുകയും സച്ചി സഞ്ചരിച്ച കാറിൽ ഇടിക്കുകയും ചെയ്തെന്നാണ് പരാതി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത ഡൽഹി പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു. ഡൽഹിയിലെ കീർതി നഗറിൽ നിന്നും ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി വരവെയാണ് സംഭവം.

യുവാക്കൾ കാറിനെ പിന്തുടരുന്ന ദൃശ്യങ്ങൾ ഫോണിൽ പകർത്തിയ സച്ചി തൻ്റെ സമൂഹമാധ്യമ അക്കൗണ്ടിൽ അത് പങ്കുവെച്ചിട്ടുണ്ട്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്യാൻ പോലീസ് ആദ്യം വിസമ്മതിച്ചതായി സച്ചി പറയുന്നു. നിങ്ങൾ സുരക്ഷിതമായി വീട്ടിലെത്തിയല്ലോ പിന്നെ എന്തിനാണ് കേസ് എടുക്കുന്നത് എന്നാണ് പോലീസ് ചോദിച്ചതെന്ന് സച്ചി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച സ്റ്റോറിയിൽ പറഞ്ഞു. ഞാൻ തന്നെ അവരുടെ ഫോൺ നമ്പർ സംഘടിച്ച് തരാമെന്ന് പോലീസിനെ പരിഹസിക്കുകയും ചെയ്തു. സംഭവത്തിൽ പോലീസിൻ്റെ നിരുത്തരവാദപരമായ സമീപനത്തിനെതിരെ വലിയ പ്രതിഷേധമാണ് സമൂഹമാധ്യമത്തിൽ ഉയരുന്നത്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :