Royal Challengers Bangalore: ഒറ്റ ജയം മതി, ആര്‍സിബിക്ക് രണ്ടാം സ്ഥാനത്തെത്താം !

രേണുക വേണു| Last Modified ശനി, 6 മെയ് 2023 (08:49 IST)

Royal Challengers Bangalore: ഐപിഎല്‍ പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്തെത്താന്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് സുവര്‍ണാവസരം. ഇന്ന് രാത്രി 7.30 ന് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ നടക്കുന്ന മത്സരത്തില്‍ ജയിച്ചാല്‍ ആര്‍സിബി പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിക്കും. നിലവില്‍ ഒന്‍പത് കളികളില്‍ നിന്ന് അഞ്ച് ജയവും നാല് തോല്‍വിയുമായി പത്ത് പോയിന്റോടെ അഞ്ചാം സ്ഥാനത്താണ് ആര്‍സിബി.

പത്ത് കളികളില്‍ നിന്ന് ഏഴ് ജയവും 14 പോയിന്റുമായി ഒന്നാം സ്ഥാനത്തുള്ളത് ഗുജറാത്ത് ടൈറ്റന്‍സാണ്. 11 പോയിന്റ് വീതമുള്ള ലഖ്‌നൗവും ചെന്നൈയുമാണ് രണ്ടും മൂന്നും സ്ഥാനത്ത്. ഡല്‍ഹിക്കെതിരെ ജയിച്ചാല്‍ ആര്‍സിബിക്ക് 12 പോയിന്റാകും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :