Virat Kohli: വീണ്ടും ആര്‍സിബി നായകനാകാന്‍ വിരാട് കോലി !
അടുത്ത സീസണോടു കൂടി കോലി ഐപിഎല്ലില്‍ നിന്ന് വിരമിക്കാന്‍ സാധ്യതയുണ്ട്
Virat Kohli
Virat Kohli: വിരാട് കോലിക്ക് വീണ്ടും നായകസ്ഥാനം നല്‍കാന്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. നിലവിലെ നായകനായ ഫാഫ് ഡു പ്ലെസിസ് അടുത്ത സീസണില്‍ കളിക്കാത്ത സാഹചര്യത്തിലാണ് ഫ്രാഞ്ചൈസിയുടെ അപ്രതീക്ഷിത നീക്കം. 2025 സീസണില്‍ ടീമിനെ നയിക്കണമെന്നാണ് ഫ്രാഞ്ചൈസി കോലിയോട് ആവശ്യപ്പെടാന്‍ പോകുന്നത്. കോലിയുടെ നിലപാട് അറിഞ്ഞ ശേഷം മാത്രമായിരിക്കും ഇക്കാര്യത്തില്‍ ആര്‍സിബി ഔദ്യോഗിക പ്രഖ്യാപനം നടത്തുക.
അടുത്ത സീസണോടു കൂടി കോലി ഐപിഎല്ലില്‍ നിന്ന് വിരമിക്കാന്‍ സാധ്യതയുണ്ട്. അതുകൂടി പരിഗണിച്ചാണ് കോലിക്ക് ഒരിക്കല്‍ കൂടി ക്യാപ്റ്റന്‍സി ഓഫര്‍ ചെയ്യാന്‍ ആര്‍സിബി തീരുമാനിച്ചിരിക്കുന്നത്. കോലി ക്യാപ്റ്റന്‍സി ഏറ്റെടുക്കാന്‍ തയ്യാറായില്ലെങ്കില്‍ വരുന്ന മെഗാ താരലേലത്തില്‍ ക്യാപ്റ്റന്‍സിക്ക് വേണ്ടി മറ്റൊരു താരത്തെ തേടേണ്ടിവരും.
2008 ല്‍ ഐപിഎല്‍ അരങ്ങേറ്റം കുറിച്ച കോലി 2013 ലാണ് ആര്‍സിബി നായകസ്ഥാനത്ത് എത്തിയത്. 2022 ല്‍ കോലി ആര്‍സിബി നായകസ്ഥാനം ഒഴിഞ്ഞു. ഐപിഎല്ലില്‍ ഇതുവരെ 252 കളികളില്‍ നിന്ന് 131.97 സ്‌ട്രൈക്ക് റേറ്റില്‍ 8004 റണ്‍സ് നേടിയിട്ടുണ്ട്.