1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Virat Kohli T20 World Cup 2024

Virat Kohli: നാല് കളിയില്‍ നിന്ന് കോലി എടുത്ത റണ്‍സ് ഒറ്റ കളിയില്‍ സഞ്ജു സ്‌കോര്‍ ചെയ്‌തേനെ; കിങ് ആണെന്നു കരുതി ടീമില്‍ നിര്‍ത്തേണ്ട ആവശ്യമില്ലെന്ന് ആരാധകര്‍

ലോകകപ്പില്‍ ഇതുവരെ നാല് ഇന്നിങ്‌സുകളാണ് കോലി കളിച്ചത്

Virat Kohli
Virat Kohli: ഇന്ത്യയുടെ റണ്‍മെഷീന്‍ വിരാട് കോലിക്കെതിരെ ആരാധകര്‍. ട്വന്റി 20 ലോകകപ്പിലെ മോശം പ്രകടനമാണ് കോലിക്കെതിരായ ആരാധകരുടെ അതൃപ്തിക്ക് കാരണം. മോശം ഫോം തുടരുന്ന കോലിയെ ഇനിയും പ്ലേയിങ് ഇലവനില്‍ തുടരാന്‍ അനുവദിക്കണോ എന്ന് സെലക്ടര്‍മാരും പരിശീലകനും ആലോചിക്കണമെന്ന് ആരാധകര്‍ അഭിപ്രായപ്പെട്ടു. സൂപ്പര്‍ എട്ടിലെ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ 24 പന്ത് നേരിട്ട് 24 റണ്‍സാണ് കോലി സ്‌കോര്‍ ചെയ്തത്. 
 
ലോകകപ്പില്‍ ഇതുവരെ നാല് ഇന്നിങ്‌സുകളാണ് കോലി കളിച്ചത്. ഇതില്‍ മൂന്നെണ്ണത്തിലും രണ്ടക്കം കാണാതെ പുറത്തായി. ഗ്രൂപ്പ് ഘട്ടത്തില്‍ അയര്‍ലന്‍ഡിനെതിരെ അഞ്ച് പന്തില്‍ ഒരു റണ്‍സും പാക്കിസ്ഥാനെതിരെ മൂന്ന് പന്തില്‍ നാല് റണ്‍സുമാണ് കോലി നേടിയത്. യുഎസ്എയ്‌ക്കെതിരെ ഗോള്‍ഡന്‍ ഡക്കായി. നാല് ഇന്നിങ്‌സുകളില്‍ നിന്നായി 33 പന്തുകളില്‍ 29 റണ്‍സ് മാത്രമാണ് കോലിയുടെ സമ്പാദ്യം. ലോകകപ്പ് കളിക്കുന്ന ഇന്ത്യയുടെ ആദ്യ ആറ് വിക്കറ്റുകളില്‍ ഏറ്റവും കുറവ് റണ്‍സ് കോലിയുടെ പേരിലാണ്. മോശം ഫോമിലുള്ള ശിവം ദുബെയ്ക്ക് വരെ കോലിയേക്കാള്‍ അധികം റണ്‍സുണ്ട്. 
 
ബെഞ്ചില്‍ ഇരിക്കുന്ന മലയാളി താരം സഞ്ജു സാംസണെ കോലിക്ക് പകരം ഇറക്കിയിരുന്നെങ്കില്‍ ഇതിനേക്കാള്‍ കൂടുതല്‍ റണ്‍സ് ഒരു ഇന്നിങ്‌സില്‍ നിന്ന് തന്നെ സ്‌കോര്‍ ചെയ്‌തേനെ എന്നാണ് ആരാധകര്‍ പറയുന്നത്. കോലിയെ മാറ്റി സഞ്ജുവിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താനുള്ള സമയം അതിക്രമിച്ചെന്നും ആരാധകര്‍ ആവശ്യപ്പെടുന്നു. 
 
അടുത്ത ലേഖനം
Argentina vs Canada, Copa America 2024: മിശിഹായ്ക്കും സംഘത്തിനും ജയത്തുടക്കം; കാനഡയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു