1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Sanju Samson not included in playing 11

Sanju Samson: സഞ്ജുവിന് ടൈം ആയിട്ടില്ല ! ഇന്നും ബെഞ്ചില്‍

കഴിഞ്ഞ കളികളിലെ പ്ലേയിങ് ഇലവനില്‍ നിന്ന് ഒരു മാറ്റം മാത്രമാണ് ഇന്ന് ഇന്ത്യക്കുള്ളത്

Sanju Samson
Sanju Samson

Sanju Samson: ട്വന്റി 20 ലോകകപ്പില്‍ തുടര്‍ച്ചയായി നാലാം മത്സരത്തിലും ബെഞ്ചില്‍ ഇരുന്ന് മലയാളി താരം സഞ്ജു സാംസണ്‍. സൂപ്പര്‍ 8 ല്‍ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിനു ഇന്ത്യ ഇറങ്ങുന്നത് സഞ്ജു ഇല്ലാതെയാണ്. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളിലും സഞ്ജു പ്ലേയിങ് ഇലവനില്‍ ഉണ്ടായിരുന്നില്ല. 
 
അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ സഞ്ജു പ്ലേയിങ് ഇലവനില്‍ ഉണ്ടാകുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു. അഫ്ഗാന്‍ സ്പിന്നര്‍ റാഷിദ് ഖാനെതിരെ മികച്ച ട്രാക്ക് റെക്കോര്‍ഡുള്ള താരമാണ് സഞ്ജു. എന്നാല്‍ ഇത്തവണയും സഞ്ജുവിനെ പുറത്തിരുത്താനാണ് ടീം മാനേജ്‌മെന്റ് തീരുമാനിച്ചത്. 
 
കഴിഞ്ഞ കളികളിലെ പ്ലേയിങ് ഇലവനില്‍ നിന്ന് ഒരു മാറ്റം മാത്രമാണ് ഇന്ന് ഇന്ത്യക്കുള്ളത്. മുഹമ്മദ് സിറാജിനു പകരം സ്പിന്നര്‍ കുല്‍ദീപ് യാദവ് പ്ലേയിങ് ഇലവനില്‍ എത്തി. സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ശിവം ദുബെ എന്നിവരും പ്ലേയിങ് ഇലവനില്‍ തുടരും. 
 
അടുത്ത ലേഖനം
India vs Afghanistan, Super 8 T20 World Cup 2024: ടോസ് ഇന്ത്യക്ക്, ബാറ്റിങ് തിരഞ്ഞെടുത്തു