അനുബന്ധ വാര്‍ത്തകള്‍
- Lamine Yamal: യൂറോയില്‍ തകര്‍ത്ത് കളിക്കുന്നു, ഹോട്ടല്‍ റൂമില്‍ പോയി ഹോം വര്‍ക്ക് ചെയ്യുന്നു, ചര്‍ച്ചയായി ലാമിന് യമാലിന്റെ പുതിയ ചിത്രങ്ങള്‍
- Copa America 2024 Live Streaming in India: കോപ്പയിലെ മെസിയുടെ കളി വീട്ടിലെ ടിവിയില്‍ കാണാന്‍ പറ്റില്ല ! കാരണം ഇതാണ്
- ആ ദിവസം സംഭവിക്കുമെന്നറിയാം, പക്ഷേ അത് ചിന്തിക്കുമ്പോഴെ ഭയം തോന്നുന്നു, മെസ്സിയുടെ വിരമിക്കലിനെ പറ്റി ഡി പോൾ
- Copa America 2024: കോപ്പ അമേരിക്ക നാളെ മുതല്‍; അര്‍ജന്റീന-കാനഡ മത്സരം എപ്പോള്‍?
- ഇഞ്ചുറി ടൈമിലെ ഗോള്‍ രക്ഷിച്ചു; യൂറോ കപ്പില്‍ പോര്‍ച്ചുഗലിന് വിജയത്തുടക്കം
Argentina vs Canada, Copa America 2024: മിശിഹായ്ക്കും സംഘത്തിനും ജയത്തുടക്കം; കാനഡയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു
ആദ്യ പകുതി ഗോള്‍ രഹിത സമനിലയിലാണ് കലാശിച്ചത്
Argentina vs Canada
Argentina vs Canada, Copa America 2024: കോപ്പ അമേരിക്കയില്‍ അര്‍ജന്റീനയ്ക്കു ജയത്തുടക്കം. ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ കാനഡയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. ജൂലിയന്‍ അല്‍വാരസും ലൗട്ടാറോ മാര്‍ട്ടിനെസുമാണ് അര്‍ജന്റീനയ്ക്കായി ഗോളുകള്‍ നേടിയത്. ലയണല്‍ മെസിയും ഏഞ്ചല്‍ ഡി മരിയയും പാഴാക്കിയ അവസരങ്ങള്‍ കൂടി ലക്ഷ്യം കണ്ടിരുന്നെങ്കില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് എങ്കിലും അര്‍ജന്റീന ജയിക്കുമായിരുന്നു.
ആദ്യ പകുതി ഗോള്‍ രഹിത സമനിലയിലാണ് കലാശിച്ചത്. മികച്ച പ്രകടനത്തിലൂടെ കാനഡ ആദ്യ പകുതിയില്‍ അര്‍ജന്റീനയ്ക്കു വെല്ലുവിളി ഉയര്‍ത്തി. ചില അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ലക്ഷ്യത്തിലെത്തിക്കാന്‍ കാനഡയ്ക്കു സാധിച്ചില്ല.
രണ്ടാം പകുതിയില്‍ അര്‍ജന്റീന വിശ്വരൂപം പുറത്തെടുത്തു. മത്സരത്തിന്റെ 49-ാം മിനിറ്റില്‍ അലക്സിസ് മാക് അലിസ്റ്റര്‍ നല്കിയ പാസ് കിറുകൃത്യമായി ലക്ഷ്യത്തിലെത്തിച്ച് ജൂലിയന്‍ അല്‍വാരസ് അര്‍ജന്റീനയെ മുന്നിലെത്തിച്ചു. 88-ാം മിനിറ്റില്‍ ലൗട്ടാറോ മാര്‍ട്ടിനെസിലൂടെ അര്‍ജന്റീന ലീഡ് ഉയര്‍ത്തി. രണ്ട് ഗോളുകളിലും നായകന് ലയണല്‍ മെസിക്ക് പങ്കുണ്ട്.