നൂറാം ടെസ്റ്റ് കോലി സെഞ്ചുറിയടിച്ച് ആഘോഷിക്കും; തനിക്ക് പ്രതീക്ഷയുണ്ടെന്ന് ഗവാസ്‌കര്‍

രേണുക വേണു| Last Modified ചൊവ്വ, 1 മാര്‍ച്ച് 2022 (13:30 IST)

വിരാട് കോലിയുടെ നൂറാം ടെസ്റ്റിനെ കുറിച്ച് തനിക്ക് വലിയ പ്രതീക്ഷകളുണ്ടെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍. ലോക ക്രിക്കറ്റിലെ വളരെ മികച്ചൊരു ടെസ്റ്റ് ക്രിക്കറ്ററാണ് കോലിയെന്ന് ഗവാസ്‌കര്‍ പറഞ്ഞു. ശ്രീലങ്കയ്‌ക്കെതിരെ മൊഹാലിയില്‍ നടക്കാന്‍ പോകുന്ന കോലിയുടെ നൂറാം ടെസ്റ്റ് സെഞ്ചുറിയടിച്ച് താരം ആഘോഷമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗവാസ്‌കര്‍ പറഞ്ഞു.

' വലിയൊരു നേട്ടത്തിന്റെ നിമിഷമാകാന്‍ പോകുകയാണ് ഇത്. ഇത് വല്ലാത്തൊരു വികാരമാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ മാത്രമല്ല ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും അദ്ദേഹം കൊയ്ത നേട്ടങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കൂ. എല്ലാം മനോഹരമാണ്. സെഞ്ചുറിയടിച്ചുകൊണ്ട് അദ്ദേഹം ടെസ്റ്റ് കരിയറിലെ നൂറാം മത്സരം ആഘോഷിക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്,' ഗവാസ്‌കര്‍ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :