1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. virat kohli

ഐസിസി ട്വന്‍റി-20 റാങ്കിങ്ങ്: വിരാട് കോഹ്‌ലി ഒന്നാംസ്ഥാനം നിലനിർത്തി

ട്വന്‍റി-20യിൽ കോഹ്‌ലി തന്നെ ഒന്നാമൻ

dubai
ഐസിസി ട്വന്‍റി-20 ബാറ്റിങ്ങ് റാങ്കിങ്ങില്‍ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി ഒന്നാംസ്ഥാനം നിലനിർത്തി. ഓസ്ട്രേലിയയുടെ ആരോണ്‍ ഫിഞ്ച്, ഗ്ലെൻ മാക്സ്വെൽ എന്നിവരാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. ടെസ്റ്റിൽ രണ്ടാം സ്ഥാനത്തും ഏകദിനത്തിൽ മൂന്നാം സ്ഥാനത്തുമുള്ള കോഹ്‌ലി ഇതോടെ ക്രിക്കറ്റിന്റെ മൂന്നു ഫോർമാറ്റുകളിലും ആദ്യ അഞ്ചിൽ ഇടംനേടുന്ന താരവുമായി മാറി.
 
ഇംഗ്ലണ്ടിനെതിരായ പരമ്പര വിജയത്തോടെ ടീം ഇന്ത്യ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു. ട്വന്‍റി-20 പരമ്പരയിൽ മികച്ച പ്രകടനം നടത്തിയ ജോ റൂട്ട് രണ്ടു സ്ഥാനങ്ങൾ മെച്ചപ്പെടുത്തി റാങ്കിംഗിൽ അഞ്ചാം സ്ഥാനത്തെത്തിയപ്പോൾ ഇന്ത്യന്‍ താരം കെ.എൽ. രാഹുൽ പതിനഞ്ചാം സ്ഥാനം സ്വന്തമാക്കി. ബൗളർമാരുടെ ആദ്യ പത്തിൽ ജസ്പ്രീത് ബുമ്ര രണ്ടാം സ്ഥാനത്തും അശ്വൻ എട്ടാം സ്ഥാനത്തുമെത്തി.
About Writer
സജിത്ത്
അടുത്ത ലേഖനം
കോഹ്‌ലിയുടെ ടീമിനെ എല്ലാവര്‍ക്കും ഭയം; ഓസ്‌ട്രേലിയ ഇന്ത്യന്‍ പര്യടനം ഒഴിവാക്കുമോ ? - പീറ്റേഴ്‌സണ്‍ ഓസീസിനെ വിറപ്പിച്ചു