1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. team india , facebook post , cricket , virendra sehwag

വഴിമുടക്കിയായി നില്‍ക്കില്ല; വീരുവിന്റെ പ്രസ്‌താവനയില്‍ വേദനിച്ച് ആരാധകര്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്
അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്നു വിരമിച്ചതിനു പിന്നാലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) നിന്ന് വിരമിക്കുന്നുവെന്ന സൂചനനല്‍കി വെടിക്കെട്ട് ബാറ്റ്സ്മാന്‍ വീരേന്ദര്‍ സെവാഗ് ഫേസ്‌ബുക്കിലിട്ട പോസ്‌റ്റിനോട് വൈകാരികമായ പ്രതികരണവുമായി ആരാധകര്‍. വീരുവിന്റെ പോസ്‌റ്റിനോട് ലക്ഷക്കണക്കിനാളുകളാണ് പ്രതികരിച്ചിരിക്കുന്നത്. വെടിക്കെട്ട് ബാറ്റിംഗ് ഐപിഎലിലെങ്കിലും ആസ്വദിക്കാന്‍ അനുവദിക്കണമെന്നാണ് ആരാധകരില്‍ ഭൂരിഭാഗവും ആവശ്യപ്പെടുന്നത്.

കഴിഞ്ഞദിവസമാണ് ഐപിഎലിനോടു വിമുഖത പ്രകടിപ്പിച്ച് സേവാഗ് ഫേസ്‌ബുക്കില്‍ പ്രതികരിച്ചത്. യുവതാരങ്ങളുടെ അവസരങ്ങള്‍ നഷ്ടപ്പെടുത്തി ഐപിഎലില്‍ കളിക്കാനില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ഇന്ത്യന്‍ ടീമില്‍ ഇടം നേടാനാണ് യുവതാരങ്ങള്‍ ഐപിഎല്ലില്‍ കളിക്കുന്നത്. അതിനാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്നു വിരമിച്ച താന്‍ ഇനി ഇന്ത്യന്‍ ടീലില്‍ എത്തില്ല. ഈ സാഹചര്യത്തില്‍ ഞാന്‍ കാരണം ഒരു യുവതാരത്തിന് അവസരം നഷ്ടപ്പെടാന്‍ ഞാനാഗ്രഹിക്കുന്നില്ലെന്നും വീരു ഫേസ്‌ബുക്കില്‍ വ്യക്തമാക്കി.
About Writer
jibin