അനുബന്ധ വാര്‍ത്തകള്‍
- അവൻ്റെ ബാറ്റിംഗിൽ ഒരു പിഴവ് പോലും കണ്ടെത്താനാകുന്നില്ല, ഇന്ത്യൻ താരത്തെ പുകഴ്ത്തി ഫ്ലെമിങ്
- ടി20 ലോകകപ്പിൽ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെതിരെ: വമ്പൻ റെക്കോർഡിൽ കണ്ണുവെച്ച് കോലിയും സൂര്യയും
- കോലിയേയും സൂര്യകുമാറിനെയും കണ്ടു പഠിക്കു, പാക് താരങ്ങൾക്ക് മുൻ നായകൻ്റെ ഉപദേശം
- അയാൾ ടി20 കളിക്കാൻ വേണ്ടി ജനിച്ചതാണ്, മറ്റൊരു അപൂർവ നേട്ടം കൂടി സ്വന്തമാക്കി സൂര്യകുമാർ യാദവ്
- ടി20 റാങ്കിങ്ങിൽ ആദ്യപത്തിലെത്തി കോലി, റാങ്കിങ്ങിൽ താഴേക്കിറങ്ങി സൂര്യകുമാർ
ടി20 റാങ്കിങ്ങിൽ ഒന്നാമതെത്തി സൂര്യകുമാർ, കോലിയ്ക്ക് ശേഷം ഇതാദ്യം
ടി20 ലോക റാങ്കിങ്ങിൽ ഒന്നാം സ്ഥാനം പിടിച്ച് സൂര്യകുമാർ യാദവ്. പാകിസ്ഥാൻ്റെ വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ്‌വാനെ പിന്തള്ളിയാണ് സൂര്യകുമാർ ഒന്നാമതെത്തി. ടി20 ബാറ്റർമാരുടെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തുന്ന രണ്ടാമത്തെ മാത്രം ഇന്ത്യൻ താരമാണ് സൂര്യകുമാർ യാദവ്.
2021 മാർച്ചിലാണ് സൂര്യകുമാർ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ചത്. 33 കളിയിൽ നിന്ന് ഒരു സെഞ്ചുറിയും 11 അർധസെഞ്ചുറിയും താരം ഇതിനകം കണ്ടെത്തികഴിഞ്ഞു. 863 പോയിൻ്റാണ് സൂര്യകുമാറിനുള്ളത്. രണ്ടാം സ്ഥാനത്തുള്ള മുഹമ്മദ് റിസ്‌വാന് 842 പോയിൻ്റാണ്. 792 പോയിൻ്റോടെ ന്യൂസിലൻഡിനെറ്റ് ഡെവോൺ കോൺവെയാണ് ലിസ്റ്റിൽ മൂന്നാം സ്ഥാനത്ത്. ലോകകപ്പിൽ മികച്ച പ്രകടനം നടത്തിയ ദക്ഷിണാഫ്രിക്കയുടെ റൂസ്സോ ടോപ് 10ൽ ഇടം നൃടി. കിവീസിൻ്റെ ഗ്ലെൻ ഫിലിപ്സും ആദ്യപത്തിലുണ്ട്.