അനുബന്ധ വാര്‍ത്തകള്‍
- ഇന്ന് ജന്മദിനം,നിവേദ തോമസിന്റെ പ്രായം എത്രയെന്ന് അറിയാമോ?
- ന്യൂയോര്‍ക്കില്‍ എത്തി! നടി സോന നായരുടെ പുതിയ വിശേഷങ്ങള്‍
- രാജ്യത്ത് പാചകവാതക സിലിണ്ടര്‍ വില കുത്തനെ കുറച്ചു
- T 20 World Cup, India vs Bangladesh Predicted 11: അടിമുടി മാറ്റങ്ങളോടെ ഇന്ത്യ, ജയിച്ചില്ലെങ്കില്‍ സെമി കാണാതെ പുറത്ത്; ബംഗ്ലാദേശിനെതിരെ ഇന്ത്യയുടെ സാധ്യത ഇലവന്
- India vs Bangladesh T 20 World Cup Match: ലോകകപ്പില്‍ ഇന്ത്യക്ക് ഇന്ന് നിര്‍ണായകം, വഴി മുടക്കുമോ ബംഗ്ലാദേശ്?
ടി20 ലോകകപ്പിൽ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെതിരെ: വമ്പൻ റെക്കോർഡിൽ കണ്ണുവെച്ച് കോലിയും സൂര്യയും
ടി20 ലോകകപ്പിലെ സൂപ്പർ 12 പോരാട്ടത്തിൽ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെതിരെ ഇറങ്ങുമ്പോൾ റെക്കോർഡ് നേട്ടത്തിനരികെ വിരാട് കോലിയും സൂര്യകുമാർ യാദവും. ഇന്ന് നടക്കുന്ന മത്സരത്തിൽ 15 റൺസ് കൂടി നേടാനായാൽ ലോകകപ്പിൽ ഏറ്റവുമധികം റൺസെന്ന മഹേല ജയവർധനെയുടെ റെക്കോർഡ് മറികടക്കാൻ കോലിയ്ക്ക് സാധിക്കും. നിലവിൽ 1001 റൺസാണ് കോലിയുടെ പേരിലുള്ളത്.
904 റൺസുമായി ഇന്ത്യൻ നായകൻ രോഹിത് ശർമയാണ് കോലിയ്ക്ക് പിന്നിലുള്ളത്. 2012ൽ വിരാട് കോലി ആദ്യ ടെസ്റ്റ് സെഞ്ചുറി നേടിയ അഡലെയ്ഡിലാണ് മത്സരം നടക്കുന്നത്. ഇന്ത്യയുടെ ടെസ്റ്റ് നായകനായി കോലി അരങ്ങേറിയതും ഇവിടെയായിരുന്നു. അതേസമയം ഇന്ന് നടക്കുന്ന മത്സരത്തിൽ 65 റൺസ് നേടാനായാൽ ടി20യിൽ ഈ കലണ്ടർ വർഷം 1000 റൺസെന്ന നേട്ടം സ്വന്തമാക്കാൻ സൂര്യയ്ക്ക് സാധിക്കും. ഈ വർഷം 26 ടി20 മത്സരങ്ങളിൽ നിന്ന് 42.50 ശരാശരിയിൽ 8 അർധസെഞ്ചുറിയും ഒരു സെഞ്ചുറിയും ഉൾപ്പടെ 935 റൺസാണ് സൂര്യ നേടിയിട്ടുള്ളത്.