ത്രില്ലർ പോരാട്ടത്തിൽ കഷ്ടിച്ച് രക്ഷപ്പെട്ട് ഇന്ത്യ, സെമി സാധ്യതകൾ സജീവം

അഭിറാം മനോഹർ| Last Modified ബുധന്‍, 2 നവം‌ബര്‍ 2022 (18:14 IST)
ടി20 ലോകകപ്പിൽ അവസാനപന്ത് വരെ നീണ്ട് നിന്ന ത്രില്ലർ പോരാട്ടത്തിൽ ബംഗ്ലാദേശിനെ വീഴ്ത്തി സെമി ഫൈനൽ ഉറപ്പിച്ച് ഇന്ത്യ. മഴ രസംകൊല്ലിയായെത്തിയ മത്സരത്തിൽ ബംഗ്ലാദേശിൻ്റെ വിജയലക്ഷ്യം 16 ഓവറിൽ 151 റൺസാക്കി പുനക്രമീകരിക്കുകയായിരുന്നു.

ആർഷദീപ് സിംഗ് എറിഞ്ഞ അവസാന ഓവറിൽ 20 റൺസായിരുന്നു ബംഗ്ലാദേശിന് വിജയിക്കാനായി വേണ്ടിയിരുന്നത്. ഓവറിലെ രണ്ടാം പന്ത് സിക്സ് പറത്തി നൂറുൽ ബംഗ്ലാദേശിന് വിജയപ്രതീക്ഷ നൽകിയെങ്കിലും ബംഗ്ലാദേശിൻ്റെ പോരാട്ടം 5 റൺസ് അകലെ അവസാനിച്ചു. നേരത്തെ മഴയെത്തും മുൻപെ ഇന്ത്യ ഉയർത്തിയ 185 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബംഗ്ലാദേശ് 7 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ 66 റൺസ് നേടിയിരുന്നു.

27 പന്തിൽ നിന്നും 60 റൺസുമായി ലിറ്റൺ ദാസ് റണ്ണൗട്ടായതോടെയാണ് മത്സരം ഇന്ത്യൻ കൈപ്പിടിയിലായത്. ഇന്ത്യയ്ക്ക് വേണ്ടി ആർഷദീപ് സിംഗും ഹാർദ്ദിക് പാണ്ഡ്യയും 2 വിക്കറ്റ് വീതം വീഴ്ത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :