അനുബന്ധ വാര്‍ത്തകള്‍
- ഗ്യാലറിയിൽ ആളില്ലാത്തതെന്ത്, ചോദ്യവുമായി ദ്രാവിഡും: ആശങ്ക പ്രകടിപ്പിച്ച് ബിസിസിഐ
- ഒരു സെഞ്ചുറി പിറന്നിട്ട് 50 ഇന്നിങ്ങ്സുകൾ, കോലി കടന്നുപോയ അതേ അവസ്ഥയിലാണ് ഹിറ്റ്മാനും
- വനിത ഐപിഎൽ സംപ്രേക്ഷണാവകാശം സ്വന്തമാക്കി വയാകോം, 5 വർഷത്തിനായി മുടക്കുന്നത് റെക്കോർഡ് തുക
- അക്രമിനെ ഭയമായിരുന്നു, സ്ട്രൈക്ക് ചെയ്യൻ മടിച്ചു, ആ പേടി മാറ്റിതന്നത് സച്ചിൻ: സെവാഗ്
- "അമ്മ" പെണ്ണുപിടിയന്മാരെയും ബലാത്സംഗകേസിലെ പ്രതികളെയും വാരിപ്പുണരുന്നു
Sanju Samson: 'ഞങ്ങളുടെ സഞ്ജു എവിടെയാണ്' ഹിന്ദിയില്‍ ചോദിച്ച് ആരാധകര്‍; മറുപടി നല്കി സൂര്യകുമാര്‍ യാദവ് (വീഡിയോ)
സഞ്ജു ഇല്ലെങ്കിലും കളി കാണാനെത്തിയ മലയാളി ക്രിക്കറ്റ് ആരാധകര്‍ തങ്ങളുടെ പ്രിയ താരത്തിന്റെ പേര് ഉച്ചത്തില്‍ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു
Sanju Samson: ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരയിലെ മൂന്നാം മത്സരം കാര്യവട്ടത്ത് നടക്കുമ്പോള്‍ മലയാളി താരം സഞ്ജു സാംസണ് ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ചികിത്സയിലായിരുന്നു. ശ്രീലങ്കയ്ക്കെതിരായ ആദ്യ ട്വന്റി 20 മത്സരത്തിനിടെ പരുക്കേറ്റ സഞ്ജു കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചികിത്സയില്‍ തുടരുകയാണ്. പരുക്ക് വില്ലനായി എത്തിയില്ലായിരുന്നെങ്കില്‍ കാര്യവട്ടം ഏകദിനത്തില്‍ മലയാളികളുടെ അഭിമാനമായ സഞ്ജുവിനെയും കളത്തില്‍ കാണാമായിരുന്നു.
സഞ്ജു ഇല്ലെങ്കിലും കളി കാണാനെത്തിയ മലയാളി ക്രിക്കറ്റ് ആരാധകര്‍ തങ്ങളുടെ പ്രിയ താരത്തിന്റെ പേര് ഉച്ചത്തില്‍ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. ബൗണ്ടറി ലൈനില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ഇന്ത്യന്‍ താരം സൂര്യകുമാര്‍ യാദവിനോട് ഗ്യാലറിയില്‍ നിന്ന് ഒരു ആരാധകന് തിരക്കി എവിടെയാണ് തങ്ങളുടെ സഞ്ജു എന്ന്. അതിനു സൂര്യകുമാര്‍ നല്കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
സഞ്ജു എവിടെ എന്ന ചോദ്യത്തിലാണ് ഹൃദയത്തിന്റെ ചിഹ്നം കാണിച്ച് സഞ്ജു തങ്ങളുടെ ഹൃദയത്തിലാണെന്നാണ് സൂര്യ ആരാധകരോട് പറഞ്ഞത്. കരഘോഷത്തോടെയാണ് സൂര്യയുടെ മറുപടിയെ ആരാധകര്‍ ഏറ്റെടുത്തത്.
Surya kumar Yadav winning #SanjuSamson Fans hearts #sky #INDvSL #BCCI #CricketTwitter pic.twitter.com/uGsJR14Zv6
— Rohit (@___Invisible_1) January 16, 2023