അനുബന്ധ വാര്‍ത്തകള്‍
- സെഞ്ച്വറികളുടെ എണ്ണത്തില്‍ സച്ചിനെ മറികടന്ന് കോഹ്ലി
- അക്രമിനെ ഭയമായിരുന്നു, സ്ട്രൈക്ക് ചെയ്യൻ മടിച്ചു, ആ പേടി മാറ്റിതന്നത് സച്ചിൻ: സെവാഗ്
- കാര്യവട്ടത്ത് കോലിക്ക് മുന്നിൽ കാര്യമായ റെക്കോർഡുകൾ, ചരിത്രനേട്ടത്തിനരികെ കിംഗ്
- ഗ്രീൻ ഫീൽഡ് റൺ പറുദീസയൊരുക്കുമോ? ഇന്ത്യ- ലങ്ക മൂന്നാം ഏകദിനം ഇന്ന്
- കെ എൽ രാഹുലും അഥിയ ഷെട്ടിയും വിവാഹിതരാകുന്നു
ഒരു സെഞ്ചുറി പിറന്നിട്ട് 50 ഇന്നിങ്ങ്സുകൾ, കോലി കടന്നുപോയ അതേ അവസ്ഥയിലാണ് ഹിറ്റ്മാനും
ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളാണ് വിരാട് കോലിയും രോഹിത് ശർമയും. 3 വർഷക്കാലത്തോളം നീണ്ട സെഞ്ചുറി വരൾച്ചയ്ക്ക് അറുതി കുറിച്ച് കഴിഞ്ഞ 4 മത്സരങ്ങളിൽ മൂന്നിലും സെഞ്ചുറി സ്വന്തമാക്കി വിരാട് കോലി കളിക്കളത്തിൽ വീണ്ടും ശക്തമായി തിരിച്ചെത്തിയപ്പോൾ കഴിഞ്ഞ കുറച്ച് കാലമായി ഒരു സെഞ്ചുറി നേട്ടം സ്വന്തമാക്കാൻ ഇന്ത്യൻ നായകന് സാധിച്ചിട്ടില്ല.
ശ്രീലങ്കക്കെതിരായ പരമ്പരയിൽ മികച്ച രീതിയിലാണ് രോഹിത് ബാറ്റ് വീശിയതെങ്കിലും അൻപതുകൾ നൂറുകളായി മാറ്റുവാൻ താരം വീണ്ടും പരാജയമായി. ശ്രീലങ്കക്കെതിരായ മൂന്നാം ഏകദിനത്തിൽ 49 പന്തിൽ നിന്നും 42 റൺസുമായി രോഹിത് മടങ്ങിയതോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ തുടർച്ചയായി 50 ഇന്നിങ്ങ്സുകളിൽ സെഞ്ചുറി നേടാൻ സാധിച്ചില്ല എന്ന നാണം കെട്ട റെക്കോർഡ് രോഹിത് സ്വന്തമാക്കിയിരിക്കുകയാണ്.
കണക്കുകൾ പരിശോധിച്ചാൽ കഴിഞ്ഞ മൂന്നര വർഷമായി സെഞ്ചുറി നേടാനാകാത്ത വിരാട് കോലിയുടെ സമാനമായ അവസ്ഥയിലൂടെയാണ് താരം കടന്നുപോകുന്നത്. അന്താരാഷ്ട്ര തലത്തിൽ തുടർച്ചയായ അൻപത് കളികളിൽ സെഞ്ചുറിയില്ലാ എന്നത് വലിയ വിടവ് തന്നെയാണെന്ന് താരത്തെ വിമർശിക്കുന്നവർ പറയുന്നു.