അക്രമിനെ ഭയമായിരുന്നു, സ്ട്രൈക്ക് ചെയ്യൻ മടിച്ചു, ആ പേടി മാറ്റിതന്നത് സച്ചിൻ: സെവാഗ്

അഭിറാം മനോഹർ| Last Modified ഞായര്‍, 15 ജനുവരി 2023 (10:08 IST)
ഇന്ത്യൻ ക്രിക്കറ്റിലെ എന്ന് മാത്രമല്ല ലോകക്രിക്കറ്റിൽ തന്നെ ഓപ്പണറെന്ന നിലയിൽ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് വിരേന്ദർ സെവാഗ്. ഏത് ബൗളറെയും തരിമ്പും പേടിയില്ലാതെ ബാറ്റ് ചെയ്തിരുന്ന സെവാഗ് പല ബൗളർമാരും ഏറ്റവും വെറുക്കുന്ന ബാറ്ററാണ്. കരിയറിൻ്റെ തുടക്കസമയത്ത് ഷുഹൈബ് അക്തർ,വസീം അക്രം,ബ്രെറ്റ് ലീ എന്നിങ്ങനെ പേരുകേട്ട ബൗളർമാരെയായിരുന്നു സെവാഗിന് നേരിടേണ്ടി വന്നത്.

കരിയറിൻ്റെ തുടക്കസമയത്ത് ഇടം കയ്യൻ പേസർമാരെ നേരിടുക എന്നത് സെവാഗിന് പ്രയാസമായിരുന്നു. ഇതിൽ താരത്തെ ഏറ്റവും കഷ്ടപ്പെടുത്തിയത് പാക് ഇതിഹാസതാരമായ വസീം അക്രമായിരുന്നു. എന്നാൽ അക്രമിനെ നേരിടാനുള്ള ഈ വിമുഖത മാറ്റിയെടുത്തത് ഇന്ത്യൻ ഇതിഹാസതാരമായ സച്ചിൻ ടെൻഡുൽക്കർ ആയിരുന്നു.

ഇടം കയ്യൻ ബൗളർമാരെ നേരിടുക എന്നത് എനിക്ക് പ്രയാസമായിരുന്നു. നഥാൻ ബ്രാക്കൺ,ചാമിന്ദ വാസ് എന്നിവരെല്ലാം എന്നെ നിരവധി തവണ ആദ്യ പന്തിൽ പുറത്താക്കിയിരുന്നു. 2003ലെ ഏകദിനലോകകപ്പിൽ അവസാന ഓവർ ഫീൽഡ് ചെയ്യവെ ഞാൻ സച്ചിനോട് പറഞ്ഞു. അക്രമാണ് ബൗൾ ചെയ്യുന്നതെങ്കിൽ ഞാൻ ആദ്യ പന്തിൽ പുറത്താകുമെന്ന് പേടിയുണ്ട്. അപ്പോൾ സച്ചിൻ പറഞ്ഞത് നീ ആദ്യം സ്ട്രൈക്ക് ചെയ്യണമെന്നാണ്. ഞാൻ പലതവണ പറഞ്ഞിട്ടും സച്ചിൻ കേട്ടില്ല.

എന്നാൽ കളി തുടങ്ങി ആദ്യ പന്ത് സച്ചിനായിരുന്നു നേരിട്ടത്.സെവാഗിൻ്റെ മാനസികമായ ഭയത്തെ മാറ്റുന്നതിനായിരുന്നു സച്ചിൻ അങ്ങനെ പറഞ്ഞത്.മത്സരത്തിൽ സെവാഗ് 14 പന്തിൽ 21 റൺസ് നേടി പുറത്തായി. വഖാർ യൂനിസിനായിരുന്നു അന്ന് വിക്കറ്റ്. സച്ചിൻ 75 പന്തിൽ 98 റൺസാണ് ആ മത്സരത്തിൽ നേടിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :