1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Women's IPL broadcast rights grabbed by vaicom

വനിത ഐപിഎൽ സംപ്രേക്ഷണാവകാശം സ്വന്തമാക്കി വയാകോം, 5 വർഷത്തിനായി മുടക്കുന്നത് റെക്കോർഡ് തുക

IPL
ഈ വർഷം തുടങ്ങുന്ന വനിതാ ഐപിഎല്ലിൻ്റെ സംപ്രേക്ഷണാവകാശം സ്വന്തമാക്കി റിലയൻസ് ഇൻഡസ്ട്രീസിൻ്റെ ഉടമസ്ഥതയിലുള്ള വയാകോം 18. അടുത്ത അഞ്ച് വർഷക്കാലത്തേക്ക് 951 കോടി രൂപയാണ് വയാകോം മുടക്കുക. 2023-27 കാലത്തിലെ ഓരോ ഐപിഎൽ മത്സരത്തിനും 7.09 ബിസിസിഐയ്ക്ക് ലഭിക്കുക.
 
സിഡ്നി+ ഹോട്ട്സ്റ്റാർ,സോണി,സീ തുടങ്ങിയ പ്രമുഖരെല്ലാം ഐപിഎൽ സംപ്രേക്ഷണാവകാശം സ്വന്തമാക്കാനുള്ള മത്സരത്തിലുണ്ടായിരുന്നത്. ആദ്യ വനിതാ ഐപിഎൽ സീസണിൽ ടീമുകളുടെ ലേലത്തിനായുള്ള നടപടികളും ബിസിസിഐ തുടങ്ങിയിട്ടുണ്ട്. മാർച്ച് 3 മുതൽ 26 വരെയായിരിക്കും ആദ്യ വനിതാ ഐപിഎൽ സീസൺ. ഓരോ ടീമുകൾക്കും കളിക്കാരെ സ്വന്തമാക്കാൻ 40 കോടി രൂപയാകും ആദ്യ സീസണിൽ അനുവദിക്കുക.
 
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
ഒരു സെഞ്ചുറി പിറന്നിട്ട് 50 ഇന്നിങ്ങ്സുകൾ, കോലി കടന്നുപോയ അതേ അവസ്ഥയിലാണ് ഹിറ്റ്മാനും