അനുബന്ധ വാര്‍ത്തകള്‍
- കെയ്ൻ വില്ല്യംസണുമായുള്ള സംസാരം ഞാൻ ഏറെ ഇഷ്ടപ്പെടുന്നു- കോലി
- ആ പ്രശ്നങ്ങൾ പരിഹരിച്ചാൽ കോലിക്ക് മികച്ച ക്യാപ്റ്റനാകാം: മനസ്സ് തുറന്ന് മുഹമ്മദ് കൈഫ്
- സച്ചിനോ, കോലിയോ? ഉത്തരവുമായി ഗൗതം ഗംഭീർ
- ഐപിഎല്ലും ടി20യും സച്ചിൻ കളിച്ച കാലത്തില്ല: മികച്ച താരം കോലി തന്നെയെന്ന് പീറ്റേഴ്സൺ
- ജഡേജ കൊള്ളാം, എന്നാൽ ഇന്ത്യൻ ടീമിൽ ഒരു കംപ്ലീറ്റ് ഫീൽഡർ പോലുമില്ല: തുറന്ന് പറഞ്ഞ് മുഹമ്മദ് കൈഫ്
ഇന്ത്യയുടെ മികച്ച ഫീൽഡർ ജഡേജയോ കോലിയോ അല്ലെന്ന് റെയ്‌ന
ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ മികച്ച ഫീൽഡിംഗ് താരങ്ങളിലൊരാളായിരുന്നു സുരേഷ് റെയ്‌ന. സാക്ഷാൽ ജോണ്ടി റോഡ്‌സ് പോലും ഒരിക്കൽ ഇന്ത്യയിലെ മികച്ച ഫീൽഡറായി റെയ്‌നയെ തിരഞ്ഞെടുത്തിട്ടുണ്ട്.ഇപ്പോളിതാ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ മികച്ച ഫീൽഡറെ തിരഞ്ഞെടുത്തിരിക്കുകയാണ് സുരേഷ് റെയ്‌ന.
റെയ്‌നയുടെ അഭിപ്രായത്തിൽ ഇന്ത്യയിലെ മികച്ച ഫീൽഡർമാരായി കണക്കാക്കുന്ന ജഡേജയോ,കോലിയോ ഇന്ത്യയിലെ മികച്ച ഫീൽഡർ. അത് അജിങ്ക്യാ രഹാനെയാണ്. ക്യാച്ചുകളെടുക്കാനുള്ള രഹാനയുടെ കഴിവും ഫീല്‍ഡില്‍ നില്‍ക്കുമ്പോഴുള്ള പൊസിഷനിംഗും ഓടുമ്പോൾ പോലും ശരീരം വളക്കാനുള്ള കഴിവും മറ്റുള്ളവരിൽ നിന്നും രഹാനെയെ വ്യത്യസ്‌തനാക്കുന്നുവെന്നാണ് റെയ്‌നയുടെ അഭിപ്രായം.
സ്ലിപ്പില്‍ നില്‍ക്കുമ്പോള്‍ ബാറ്റ്സ്മാന്റെ ചലനങ്ങള്‍ക്ക് അനുസരിച്ച സ്വയം സ്ഥാനം ക്രമീകരിച്ച് നില്‍ക്കാനും രഹാനെ ശ്രദ്ധിക്കാറുണ്ടെന്നും . ഇക്കാര്യങ്ങളിൽ തുടർച്ചയായി പരിശീലനം നടത്തുന്നത് അത് മത്സരങ്ങളില്‍ അദ്ദേഹത്തിന് കാര്യങ്ങള്‍ എളുപ്പമാക്കുന്നുണ്ടെന്നും റെയ്‌ന പറഞ്ഞു.