അനുബന്ധ വാര്ത്തകള്
- ആ അടവിൽ കോഹ്ലി പതറും, പക്ഷേ സച്ചിൻ ശക്തനാകും, തുറന്നുപറഞ്ഞ് വസീം അക്രം
- ഇന്ത്യൻ ടീമിലെ ഗൗരവക്കാരൻ ആര്? ഇന്ത്യൻ ടീമിലെ മികച്ച ബാറ്റ്സ്മാൻ: മനസ്സ് തുറന്ന് ശിഖർ ധവാൻ
- ഔട്ട്സൈഡിൽ 4 ഫീൽഡറും 2 ന്യുബോളും, ഇപ്പോഴായിരുന്നെങ്കിൽ 4000 റൺസ് കൂടി നേടിയേനെ, ഐസിസിയെ ട്രോളി സച്ചിനും ഗാംഗുലിയും
- വെറും നാലേ നാല് ബോളുകൾ, സ്റ്റീവ് സ്മിത്തിനെ പുറത്താക്കാനുള്ള തന്ത്രം വെളിപ്പെടുത്തി ഷൊയേബ് അക്തർ
- താനും കോലിയും ഒരുപോലെ ചിന്തിക്കുന്ന കളിക്കാർ: ഡേവിഡ് വാർണർ
ഐപിഎല്ലും ടി20യും സച്ചിൻ കളിച്ച കാലത്തില്ല: മികച്ച താരം കോലി തന്നെയെന്ന് പീറ്റേഴ്‌സൺ
മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെൻഡുൽക്കറേക്കാൾ മികച്ച കളിക്കാരൻ ഇന്ത്യൻ നായകനായ വിരാട് കോലിയാണെന്ന് മുൻ ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്‌സൺ. സമ്മർദ്ദഘട്ടങ്ങളിൽ കോലി പുറത്തെടുക്കുന്ന മികവ് പരിഗണിച്ചാണ് സച്ചിനേക്കാൾ മികച്ച താരമാണ് കോലിയെന്ന് പറയുന്നതെന്നും പീറ്റേഴ്‌സൺ വ്യക്തമാക്കി. ഒരു ഇൻസ്റ്റഗ്രാം ലൈവ് ചാറ്റിലാണ് താരം ഇത് പറഞ്ഞത്.
ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്താണോ കോലിയാണോ മികച്ച താരം എന്നായിരുന്നു ആരാധകന്റെ ചോദ്യം.ചേസിങ്ങിന്റെ സമ്മർദ്ദം പേറിയാണ് കോലിയുടെ അധികം പ്രകടനങ്ങളെന്നും ഇക്കാര്യം കണക്കിലെടുക്കുമ്പോൾ ലോകക്രിക്കറ്റിൽ സച്ചിനും മുകളിലാണ് കോലിയെന്നും പീറ്റേഴ്‌സൺ പറഞ്ഞു.അതേ സമയം രാജ്യാന്തര ക്രിക്കറ്റിൽ സച്ചിന്റെ 100 സെഞ്ചുറികളെന്ന നേട്ടം സ്വന്തമാക്കാൻ കോലിക്ക് ബുദ്ധിമുട്ടാവുമെന്നും പീറ്റേഴ്‌സൺ പറഞ്ഞു. പരിക്കേൽക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് പീറ്റേഴ്‌സൺ ഇതിന് കാരണം പറഞ്ഞത്.