1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. suresh raina about 2019 indian wc squad

ആ താരം അന്ന് ടീമിലുണ്ടായിരുന്നെങ്കിൽ ഇന്ത്യ ലോകകപ്പ് നേടിയേനെ: റെയ്‌ന

ക്രിക്കറ്റ്
മധ്യനിര ബാറ്റിംഗ്‌താരമായ അമ്പാട്ടി റായിഡു 2019ലെ ഏകദിന ലോകകപ്പിൽ ടീമിലുണ്ടായിരുന്നെങ്കിൽ ഇന്ത്യ ടൂർണമെന്റിൽ കിരീടം നേടിയേനെയെന്ന് മുൻ ഇന്ത്യൻ താരം സുരേഷ് റെയ്‌ന. കഴിഞ്ഞ ദിവസം ക്രിക്‌ബസിനോട് സംസാരിക്കവെയാണ് റെയ്‌ന ഇക്കാര്യം പറഞ്ഞത്.
 
ഇന്ത്യയുടെ ലോകാപ്പ് ടീമിൽ നാലാമനാകേണ്ടിയിരുന്നത് അമ്പാട്ടി റായിഡുവായിരുന്നുവെന്നാണ് റെയ്‌ന പറയുന്നത്. ലോകകപ്പിന് മുൻപുള്ള ഒന്നരവർഷത്തോളം നന്നായി കളിച്ച റായിഡുവിനെ പോലെ ഒരു താരത്തെ ടീമിൽ ഉൾപ്പെടുത്താത്തതിന് ലോകകപ്പ് തന്നെ ഇന്ത്യക്ക് വിലയായി നൽകേണ്ടി വന്നെന്നും റെയ്‌ന പറഞ്ഞു.
 
അതേസമയം 2019ലെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്നും റായിഡുവിനെ സെലക്‌ടർമാർ തഴഞ്ഞത് ഇന്ത്യൻ ക്രിക്കറ്റിൽ വലിയ വിവാദങ്ങൾക്കിടയാക്കിയിരുന്നു. ഈ തീരുമാനത്തിൽ പ്രതിഷേധിച്ച് ക്രിക്കറ്റിൽ നിൻനും റായിഡു വിരമിച്ചെങ്കിലും പിന്നീട് തീരുമാനം പിൻവലിച്ച് കളിക്കളത്തിൽ മടങ്ങിയെത്തുകയായിരുന്നു.
 
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
ഐപിഎല്ലിൽ തിരുത്താൻ സാധ്യതയില്ലാത്ത ടീം റെക്കോഡുകൾ