രോഹിത് ശർമ ഉൾപ്പെടെ അഞ്ച് പേർക്ക് ഖേൽരത്‌ന പുരസ്‌കാരം

അഭിറാം മനോഹർ| Last Modified വെള്ളി, 21 ഓഗസ്റ്റ് 2020 (17:56 IST)
ദേശീയ കായിക പുരസ്‌കാരങ്ങൾ പ്രഖ്യപിച്ചു. ക്രിക്കറ്റ് താരം ഉൾപ്പടെ അഞ്ച് കായികതാരങ്ങൾ രാജ്യത്തെ പരമോന്നത കായികബഹുമതിയായ പുരസ്‌കാരത്തിന് അർഹരായി. രോഹിത്തിന് പുറമെ ഗുസ്തി താരം വിനേഷ് ഫോഗട്ട്, വനിതാ ഹോക്കി ടീം ക്യാപ്റ്റന്‍ റാണി രാംപാല്‍, ടേബിള്‍ ടെന്നീസ് താരം മണിക ബത്ര,രാലിംപിക്സ് താരം തങ്കവേലു മാരിയപ്പന്‍ എന്നിവരാണ് ഈ വര്‍ഷത്തെ ഖേല്‍രത്ന പുരസ്കാരത്തിന് അര്‍ഹരായത്.

സച്ചിൻ ടെൻഡുൽക്കർ, എംഎസ് ധോണി,വിരാട് കോലി എന്നിവർക്ക് ശേഷം ഖേൽരത്ന പുരസ്‌കാരം ലഭിക്കുന്ന നാലാമത് ക്രിക്കറ്റ് താരമാണ് രോഹിത്.കഴിഞ്ഞ വര്‍ഷം ഏകദിന ലോകകപ്പിലെ അഞ്ച് സെഞ്ചുറിയടക്കം ആകെ ഏഴ് സെഞ്ചുറികള്‍ നേടിയ രോഹിത് പോയ കലണ്ടർ വർഷം ഏകദിനത്തിൽ ഏറ്റവുമധികം റൺസെടുത്ത ബാറ്റ്‌സ്മാനാണ്.

ഏഷ്യൽ ഗെയിംസ് ഗുസ്തിയില്‍ സ്വര്‍ണം നേടിയതാണ് വിനേഷ് ഫോഗട്ടിനെ ഖേല്‍രത്ന പുരസ്കാരത്തിന് അര്‍ഹയാക്കിയത്. ഏഷ്യൻ ഗെയിംസ് ഗുസ്‌തിയിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമാണ് വിനേഷ് ഫോഗട്ട്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണവും ഏഷ്യന്‍ ഗെയിംസിൽ വെങ്കലം നേടിയതുമാണ് ടേബിൾ ടെന്നീസ് താരം മണിക ബത്ര ഖേൽരത്നക്ക് അർഹയായത്.

2016ലെ റിയോ പാരാലിംപിക്സ് ഗെയിംസില്‍ ഹൈജംപിലെ സ്വര്‍ണനേട്ടമാണ് മാരിയപ്പന്‍ തങ്കവേലുവിനെ പുരസ്കാരത്തിന് അർഹനാക്കിയത്. അതേസമയം ഖേല്‍രത്ന പുരസ്കാരത്തിന് അര്‍ഹയാവുന്ന മൂന്നാമത്തെ മാത്രം ഹോക്കി താരവും ആദ്യ വനിതാ താരവുമാണ് ഹോക്കി ടീം ക്യാപ്‌റ്റൻ റാണി രാംപാൽ. ആദ്യമായാണ് ഖേൽരത്ന പുരസ്‌കാരം അഞ്ച് പേർ പങ്കിടുന്നതെന്ന പ്രത്യേകതയും ഇത്തവണയുണ്ട്.

ദ്യുതി ചന്ദ് ഉള്‍പ്പെടെ 27 കായികതാരങ്ങളാണ് അര്‍ജ്ജുന പുരസ്കാരത്തിന് അര്‍ഹരായത്. കേരളാ ബ്ലാസ്റ്റേഴ്സ് താന്മായിരുന്ന സന്ദേശ് ജിങ്കാൻ,ക്രിക്കറ്റ് താരം ഇഷാന്ത് ശർമ എന്നിവരും അർജുനാ പുരസ്‌കാരത്തിന് അർഹരായി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :