ബാഴ്‌സലോണയിൽ വൻ അഴിച്ചുപണി, സുവാരസടക്കമുള്ള താരങ്ങൾ ക്ലബ് വിട്ടേക്കും

അഭിറാം മനോഹർ| Last Modified ശനി, 22 ഓഗസ്റ്റ് 2020 (12:17 IST)
ലൂയി സുവാരസിനോട് ക്ലബ് വിടാൻ ബാഴ്‌സലോണ നിർദേശം നൽകിയതായി റിപ്പോർട്ട്. ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ പോരാട്ടത്തിൽ ബയേൺ മ്യൂണിച്ചിനെതിരെ നാണംകെട്ട തോൽവി വഴങ്ങിയതിന് പിന്നാലെയാണ് സീനിയർ താരങ്ങളെ ഒഴിവാക്കാൻ നീക്കം നടക്കുന്നത്. തോൽവിയെ തുടർന്ന്
പരിശീലകന്‍ ക്വിക് സെറ്റിയന്‍, സ്പോര്‍ട്ടിംഗ് ഡയറക്ടര്‍ എറിക് അബിദാല്‍ എന്നിവരെ നേരത്തെ പുറത്താക്കിയിരുന്നു.

അതേസമയം ലൂയി സുവാരസിനോടൊപ്പം ഇവാൻ റാക്കിറ്റിച്ച്, സാമുവൽ ഉംറ്റിറ്റി എന്നിവർക്കും ക്ലബ് വിടാമെന്നാണ് പുതിയ പരിശീലകനായ റൊണാൾഡ് കോമാന്റെ നിർദേശം. 2014മുതൽ ബാഴ്‌സലോണയുടെ മുൻനിരയിൽ കളിക്കുന്ന സുവാരസ് ഡച്ച് ക്ലബായ അയാക്‌സിലേക്ക് മാറിയേക്കുമെന്നാണ് സൂചന. അതേസമയം സൂപ്പർതാരം ലയണൽ മെസ്സിയെ ക്ലബ് നിലനിർത്തും. ബാഴ്സയില്‍ കളിച്ചുകൊണ്ട് കരിയര്‍ അവസാനിപ്പിക്കാനാണ് മെസി ആഗ്രഹിക്കുന്നതെന്ന് ക്ലബ് പ്രസിഡന്റ് ജോസഫ് മരിയ ബര്‍തോമ്യോ
നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :