ഐതിഹാസികം, 130 കോടി ഇന്ത്യക്കാരും നിരാശർ, ധോണിയ്ക്ക് കത്തയച്ച് പ്രധാനമന്ത്രി

വെബ്ദുനിയ ലേഖകൻ| Last Updated: വെള്ളി, 21 ഓഗസ്റ്റ് 2020 (14:29 IST)
അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്നും വിരമിച്ച മുൻ ഇന്ത്യൻ ഇതിഹാസ നായകൻ മഹേന്ദ്രസിങ് ധോണിയ്ക്ക് കത്തയച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ധോണി ക്രിക്കറ്റിൽനിനും വിരമിച്ചത് 130 കോടി ഇന്ത്യക്കാരെയും നിരാശപ്പെടുത്തി എന്നും ധോണിയെ വെറും ക്രിക്കറ്റ് താരമായി മാത്രം കാണുന്നത് നീതികേടാവും എന്നും അദ്ദേഹം കത്തിൽ കുറിച്ചു.

നേട്ടങ്ങളുടെ കണക്കുകള്‍ കൊണ്ടോ മുന്നിൽനിന്ന് വിജയിപ്പിച്ച മത്സരങ്ങളുടെ പേരിലോ മാത്രം ഓര്‍ക്കേണ്ട പേരല്ല മമഹേന്ദ്ര സിങ് ധോണി. വെറുമൊരു കായികതാരം മാത്രമായി താങ്കളെ കാണുന്നത് നീതികേടാകും വെറുമൊരു കായികതാരം മാത്രമായി താങ്കളെ കാണുന്നത് നീതികേടാകും. ജനങ്ങള്‍ക്കിടയില്‍ ധോണി ചെലുത്തിയ സ്വാധീനത്തെ വിലയിരുത്തിയാല്‍ ഐതിഹാസികം എന്നുതന്നെ വിശേഷിപ്പിക്കേണ്ടിവരും താങ്കൾ നേടിയ ഉയര്‍ച്ചയും അവിടെ പ്രകടിപ്പിച്ച അച്ചടക്കവും രാജ്യത്തെ കോടിക്കണക്കിന് യുവാക്കള്‍ക്ക് പ്രചോദനമാണ്.

മികച്ച സ്‌കൂളുകളിലും കോളജുകളിലും പഠിക്കാന്‍ അവസരം ലഭിക്കാത്ത, സമ്പന്നമായ കുടുംബ പശ്ചാത്തലമില്ലാത്ത പ്രതിഭാശാലികളായ യുവാക്കള്‍ക്ക് താങ്കള്‍ തീര്‍ച്ചയായും പ്രചോദനമാണ്. എവിടേയ്ക്കാണ് എത്തേണ്ടതെന്ന കാര്യത്തില്‍ വ്യക്തതയുള്ളവര്‍ക്ക് എവിടെ നിന്ന് വരുന്നു എന്നത് ഒരു പ്രശ്‌നമേയല്ല. താങ്കള്‍ ജീവിതം കൊണ്ട് യുവാക്കൾക്ക് മുന്നില്‍ തുറന്നിടുന്ന മാതൃക അതാണ്.' മോദി കത്തില്‍ കുറിച്ചു



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :