1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Sunil Gavaskar says Kohli is GOAT

Virat Kohli: സച്ചിനെ മറികടന്നെങ്കില്‍ നമുക്ക് ഉറപ്പിച്ചു പറയാമല്ലോ അവനാണ് ഏറ്റവും മികച്ചതെന്ന്; കോലിയെ പുകഴ്ത്തി ഗവാസ്‌കര്‍

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ഏകദിനത്തില്‍ സെഞ്ചുറി നേടി കളിയിലെ താരമായ കോലി ഒരു ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന താരമായിരിക്കുകയാണ്

Sunil Gavaskar says Kohli is GOAT
Virat Kohli: ഏകദിന ക്രിക്കറ്റില്‍ വിരാട് കോലിയാണ് ഒന്നാമനെന്ന് ഇന്ത്യയുടെ മുന്‍ താരവും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍. ഏകദിനത്തില്‍ കോലിയാണ് ഏറ്റവും കേമനെന്ന് അദ്ദേഹത്തിനു ഒപ്പം കളിച്ചവരും എതിരെ കളിച്ചവരും സമ്മതിക്കുന്ന കാര്യമാണെന്നും ഗവാസ്‌കര്‍ പറഞ്ഞു. 
 
' കോലിക്കൊപ്പം ഇന്ത്യയില്‍ കളിച്ചവരും കോലിക്ക് എതിരായി കളിച്ചവരും സമ്മതിക്കുന്ന കാര്യമാണ് അദ്ദേഹം ഏകദിനത്തില്‍ ഏറ്റവും മികച്ച താരമാണെന്നത്. റിക്കി പോണ്ടിങ് അടക്കം കോലിയെ ഏകദിനത്തിലെ 'ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം' (GOAT) എന്ന് വിലയിരുത്തിയിരിക്കുന്നു. ഒരു ഓസ്‌ട്രേലിയന്‍ കളിക്കാരനില്‍ നിന്ന് ഇത്തരത്തിലുള്ള നല്ല വാക്കുകള്‍ കേള്‍ക്കുക പ്രയാസമാണ്. സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡുകളും മറികടന്നെങ്കില്‍ ഈ മനുഷ്യന്‍ (കോലി) എവിടെയാണ് നില്‍ക്കുന്നതെന്ന് നമുക്ക് സങ്കല്‍പ്പിക്കാമല്ലോ,' ഗവാസ്‌കര്‍ പറഞ്ഞു. 
 
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ഏകദിനത്തില്‍ സെഞ്ചുറി നേടി കളിയിലെ താരമായ കോലി ഒരു ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന താരമായിരിക്കുകയാണ്. ഏകദിന ഫോര്‍മാറ്റില്‍ കോലിയുടെ 52-ാം സെഞ്ചുറിയാണിത്. ടെസ്റ്റ് ഫോര്‍മാറ്റില്‍ മാത്രമായി 51 സെഞ്ചുറികള്‍ ഉണ്ടായിരുന്ന ഇന്ത്യയുടെ സച്ചിന്‍ ടെന്‍ഡുല്‍ക്കറെയാണ് മറികടന്നത്. അതേസമയം രാജ്യാന്തര കരിയറില്‍ മൂന്ന് ഫോര്‍മാറ്റുകളിലുമായി കോലിയുടെ 83-ാം സെഞ്ചുറിയാണിത്.
അടുത്ത ലേഖനം
Virat Kohli: ഒരു ഫോര്‍മാറ്റിലും ഇത്രയും സെഞ്ചുറിയുള്ള താരം ഇനിയില്ല; സച്ചിനെ മറികടന്ന് കോലി