Virat Kohli: കിങ്ങ് ഈസ് ബാക്ക്, ദക്ഷിണാഫ്രിക്കക്കെതിരെ കിടിലൻ സെഞ്ചുറി, ഇന്ത്യ മികച്ച സ്കോറിലേക്ക്

136 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ രോ- കോ സഖ്യം കൂട്ടിച്ചേര്‍ത്തത്. 51 പന്തില്‍ 57 റണ്‍സെടുത്ത രോഹിത്തിനെ മാര്‍ക്കോ യാന്‍സനാണ് മടക്കിയത്.

Kohli Century, India vs SA, Cricket News, Kohli batting,ഇന്ത്യ- ദക്ഷിണാഫ്രിക്ക, കോലി സെഞ്ചുറി,ക്രിക്കറ്റ് വാർത്ത,കോലി ബാറ്റിംഗ്
അഭിറാം മനോഹർ| Last Updated: ഞായര്‍, 30 നവം‌ബര്‍ 2025 (16:26 IST)
ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ മികച്ച സ്‌കോറിലേക്ക്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കം തന്നെ ഓപ്പണര്‍ യശ്വസി ജയ്‌സ്വാളിന്റെ വിക്കറ്റ് നഷ്ടമായെങ്കിലും പിന്നീട് ഒത്തുചേര്‍ന്ന രോഹിത്- കോലി സഖ്യം ടീമിനെ മികച്ച നിലയില്‍ എത്തിച്ച ശേഷമാണ് പിരിഞ്ഞത്. 136 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ രോ- കോ സഖ്യം കൂട്ടിച്ചേര്‍ത്തത്. 51 പന്തില്‍ 57 റണ്‍സെടുത്ത രോഹിത്തിനെ മാര്‍ക്കോ യാന്‍സനാണ് മടക്കിയത്.


ടീം സ്‌കോര്‍
161ല്‍ രണ്ടാം വിക്കറ്റ് നഷ്ടമായ ഇന്ത്യയ്ക്ക് 200 റണ്‍സെത്തുന്നതിനിടെ 2 വിക്കറ്റുകള്‍ കൂടി നഷ്ടമായി.മധ്യനിരയില്‍ വിക്കറ്റുകള്‍ തുടര്‍ച്ചയായി വിക്കറ്റുകള്‍ വീണത് ഇന്ത്യന്‍ സ്‌കോറിങ്ങിനെ ബാധിച്ചെങ്കിലും ഒരു വശത്ത് തന്റെ സ്വതസിദ്ധമായ താളത്തില്‍ കളിച്ച വിരാട് കോലിയാണ് ഇന്ത്യന്‍ ഇന്നിങ്ങ്‌സിനെ താങ്ങി നിര്‍ത്തിയത്. 102 പന്തില്‍ സെഞ്ചുറി തികച്ച കോലി ഏകദിന ഫോര്‍മാറ്റിലെ തന്റെ അന്‍പത്തിരണ്ടാം സെഞ്ചുറിയാണ് സ്വന്തമാക്കിയത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 38 ഓവറില്‍ 4 വിക്കറ്റിന് 233 റണ്‍സെന്ന നിലയിലാണ് ഇന്ത്യ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :