1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Kuldeep yadav must play 2027 worldcup R Ashwin issues strong warning

കുൽദീപ് ഇല്ലാതെ ലോകകപ്പ് ചിന്തിക്കണ്ട, ചാമ്പ്യൻ ബൗളറെന്ന് അശ്വിൻ

Kuldeep yadav,Indian Team, India vs Westindies, ODI Worldcup
കാര്യവട്ടത്ത് നടന്ന വെസ്റ്റിന്‍ഡീസിനെതിരായ ഒന്നാം ഏകദിനത്തില്‍ 8 വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. സെഞ്ചുറി പ്രകടനത്തോടെ വിരാട് കോലി മത്സരത്തില്‍ നിറഞ്ഞുനിന്നെങ്കിലും ബാറ്റര്‍മാര്‍ ആറാടിയ മത്സരത്തില്‍ ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത് സ്പിന്നര്‍ കുല്‍ദീപ് യാദവിന്റെ പ്രകടനമായിരുന്നു. സെഞ്ചുറി കൂട്ടുക്കെട്ടുമായി ഓപ്പണിങ്ങില്‍ തിളങ്ങിയ വിന്‍ഡീസ് ബാറ്റര്‍മാരെ പുറത്താക്കി ഇന്ത്യയെ മത്സരത്തിലേക്ക് കൊണ്ടുവന്നത് കുല്‍ദീപായിരുന്നു. 10 ഓവറില്‍ 40 റണ്‍സ് വഴങ്ങി 4 വിക്കറ്റ് നേടിയ കുല്‍ദീപ് തന്നെയായിരുന്നു മത്സരത്തിലെ താരം.
 
ഈ പ്രകടനത്തിന് പിന്നാലെ 2027ലെ ഏകദിന ലോകകപ്പില്‍ കുല്‍ദീപ് ഇല്ലാതെ ഇന്ത്യയ്ക്ക് മുന്നേറാനാകില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സ്പിന്നറായ രവിചന്ദ്ര അശ്വിന്‍. കുല്‍ദീപ് എന്നും ഒരു ചാമ്പ്യന്‍ ബൗളറാണെന്ന് അശ്വിന്‍ പറയുന്നു. 2027ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ ഒന്നാം നമ്പര്‍ സ്പിന്നറായി കുല്‍ദീപ് വേണമെന്നാണ് അശ്വിന്‍ പറയുന്നത്. മധ്യ ഓവറുകളില്‍ വിക്കറ്റുകള്‍ വീഴ്ത്തി എതിരാളികളെ പ്രതിരോധത്തിലാക്കാന്‍ കുല്‍ദീപിന് വലിയ മിടുക്കുണ്ട്. ദക്ഷിണാഫ്രിക്കന്‍ പിച്ചുകളില്‍ മികച്ച റെക്കോര്‍ഡുള്ള കുല്‍ദീപ് ഇന്ത്യയ്ക്ക് മുതല്‍ക്കൂട്ടാകുമെന്നും അശ്വിന്‍ വ്യക്തമാക്കി.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
സമ്മർദ്ദഘട്ടത്തിലാണ് കോലി കൂടുതൽ തിളങ്ങുക, 100 സെഞ്ചുറികൾ പൂർത്തിയാക്കാൻ അവനാകും: രഹാനെ