1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Shreyas Iyer RCB Captaincy

ക്യാപ്റ്റന്‍സിയില്ലെങ്കില്‍ ഡല്‍ഹിയില്‍ തുടരില്ല; ആര്‍സിബിയില്‍ കോലിയുടെ പകരക്കാരനാകാന്‍ ശ്രേയസ് അയ്യര്‍

Shreyas Iyer
ശ്രേയസ് അയ്യര്‍ ഡല്‍ഹി ക്യാപിറ്റല്‍സില്‍ തുടരില്ലെന്ന് റിപ്പോര്‍ട്ട്. റിഷഭ് പന്ത് നായകസ്ഥാനത്ത് തുടരുകയാണെങ്കില്‍ ഫ്രാഞ്ചൈസി മാറാന്‍ ശ്രേയസ് അയ്യര്‍ ആഗ്രഹിക്കുന്നതായാണ് വാര്‍ത്തകള്‍. ശ്രേയസ് അയ്യര്‍ പരുക്ക് പറ്റി പിന്മാറിയതോടെയാണ് റിഷഭ് പന്തിനെ ഡല്‍ഹി ക്യാപിറ്റല്‍സ് നായകനാക്കിയത്. പരുക്കില്‍ നിന്ന് മുക്തനായി തിരിച്ചെത്തിയെങ്കിലും ശ്രേയസ് അയ്യര്‍ക്ക് നായകസ്ഥാനം ലഭിച്ചില്ല. അടുത്ത സീസണിലും റിഷഭ് പന്തിനെ നായകനാക്കി മുന്നോട്ടു പോകാനാണ് ഡല്‍ഹി ഫ്രാഞ്ചൈസിയുടെ തീരുമാനമെങ്കില്‍ ശ്രേയസ് മറ്റൊരു ഫ്രാഞ്ചൈസിയിലേക്ക് ചേക്കേറും. 
 
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ശ്രേയസ് അയ്യരെ സ്വന്തമാക്കാന്‍ കരുക്കള്‍ നീക്കുന്നതായാണ് റിപ്പോര്‍ട്ട്. വിരാട് കോലി നായകസ്ഥാനം ഒഴിഞ്ഞ സാഹചര്യത്തില്‍ ആര്‍സിബിക്ക് പുതിയ ക്യാപ്റ്റനെ തീരുമാനിക്കേണ്ടതുണ്ട്. കോലിക്ക് വളരെ അടുപ്പമുള്ള ശ്രേയസ് അയ്യര്‍ നായകസ്ഥാനത്ത് എത്തിയാല്‍ ടീമിന് ഗുണം ചെയ്യുമെന്നാണ് ഫ്രാഞ്ചൈസിയുടെ വിലയിരുത്തല്‍. താരലേലത്തില്‍ ശ്രേയസിനെ സ്വന്തമാക്കാന്‍ ആര്‍സിബി ശ്രമിക്കും. ശ്രേയസിനെ കൂടാതെ കെ.എല്‍.രാഹുലിനെയും നായകസ്ഥാനത്തേക്ക് ആര്‍സിബി പരിഗണിക്കുന്നുണ്ട്. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
വിരാട് കോലി ഏകദിന നായകസ്ഥാനം ഉടന്‍ ഒഴിയുമെന്ന സൂചന നല്‍കി രവി ശാസ്ത്രി