രഹാനെ നായകനാകും, ശ്രേയസും കെഎസ് ഭരതും ടീമിൽ: ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ സംഘത്തെ പ്രഖ്യാപിച്ചു

അഭിറാം മനോഹർ| Last Modified വെള്ളി, 12 നവം‌ബര്‍ 2021 (13:31 IST)
ന്യൂസിലൻഡിനെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. കാൺപൂർ വേദിയാകുന്ന ആദ്യ ടെസ്റ്റിൽ അജിങ്ക്യ രഹാനെയാകും ഇന്ത്യയെ നയിക്കുക.

മുംബൈയിൽ നടക്കുന്ന രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ നായകൻ കോലി ടീമിനൊപ്പം ചേരും. മധ്യനിര താരം ശ്രേയസ് അയ്യരിനും വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ കെഎസ് ഭരതിനും ടീമിൽ ഇടം കണ്ടെത്താനായി. റിഷഭ് പന്ത്, മുഹമ്മദ് ഷമി,ബു‌മ്ര,രോഹിത് ശർമ എന്നിവർക്ക് വിശ്ര‌മം അനുവദിച്ചു. അതേസമയം ഹനുമാ വിഹാരിയെ ടീമിൽ നിന്നും ഒഴിവാക്കിയതാണ് അപ്രതീക്ഷിതമായ മാറ്റം. ഇന്ത്യയിൽ നടന്ന ടെസ്റ്റിൽ കളിച്ച വാഷിങ്‌ടൺ സുന്ദറിനും ടീമിൽ ഇടം നേടാനായില്ല.

റിഷഭ് പന്തിന് വിശ്രമം അനുവദിച്ചതോടെ വൃധിമാൻ സാഹ ആയിരിക്കും ഇന്ത്യയുടെ വിക്കറ്റ് കീപ്പർ. ഫാസ്റ്റ് ബൗളിങിൽ ഇഷാന്തിനും മുഹമ്മദ് സിറാജിനുമൊപ്പം ഉമേഷ് യാദവും പ്രസിദ്ധ് കൃഷ്‌ണയും കളി‌ക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :