അനുബന്ധ വാര്ത്തകള്
- ഐപിഎൽ പെരുമാറ്റച്ചട്ടം ലംഘിച്ചു, ദിനേഷ് കാർത്തിക്കിന് താക്കീത്
- ഏഴ് റൺസിനിടെ വീണത് ആറ് വിക്കറ്റുകൾ, സൂപ്പർത്രില്ലർ പോരാട്ടത്തിൽ ഡൽഹിയെ വീഴ്ത്തി കൊൽക്കത്ത ഫൈനലിൽ
- തിരിച്ചുവരവ് തകർത്തു, നാഴികകല്ല് പിന്നിട്ട് ശ്രേയസ് അയ്യർ
- അൽപം തല ഉപയോഗിക്കണമായിരുന്നു, പൊള്ളാർഡിന്റെ ക്യാപ്റ്റൻസിയെ വിമർശിച്ച് ഇതിഹാസതാരം
- ഇന്ത്യൻ ടീമിൽ ഇരട്ട ക്യാപ്‌റ്റൻസി രണ്ടാം തവണ, കോലിയല്ലാതെ 3 ഫോർമാറ്റിലും നായകനായുള്ളത് ബാബർ അസമും വില്യംസണും മാത്രം
ലക്ഷ്യം വെയ്ക്കുന്നത് ക്യാപ്‌റ്റൻസി, ശ്രേയസ് അയ്യർ ഡെൽഹി വിട്ടേക്കും
സൂപ്പർതാരം ശ്രേയസ് അയ്യർ അടുത്ത ഐപിഎല്ലിൽ ഡൽഹി ക്യാപ്പിറ്റൽസിന്റെ ഭാഗമായേക്കില്ലെന്ന് റിപ്പോർട്ട്. ക്യാപ്‌റ്റൻസി ലക്ഷ്യം വെച്ച് മറ്റേതെങ്കിലും ഐപിഎൽ ടീമിന്റെ ഭാഗമാകാനാണ് അയ്യരുടെ ശ്രമമെന്നാണ് റിപ്പോർട്ടുൾ.
2018 മുതൽ ഡെൽഹി ക്യാപ്പിറ്റൻസിന്റെ ക്യാപ്‌റ്റൻ ശ്രേയസ് അയ്യറായിരുന്നു. എന്നാൽ 2021ലെ ഐപിഎല്ലിന്റെ ആദ്യപാദത്തിൽ പരിക്കേറ്റതിനെ തുടർന്ന് ക്യാപ്‌റ്റൻ സ്ഥാനം റിഷഭ് പന്തിന് ലഭിച്ചിരുന്നു. പന്തിന് കീഴിലും മികച്ച പ്രകടനമായിരുന്നു ഐപിഎല്ലിൽ ഡൽഹി നടത്തിയിരുന്നത്. പരിക്ക് ഭേദമായി അയ്യർ തിരിച്ചെത്തിയിരുന്നെങ്കിലും ക്യാപ്‌റ്റൻ സ്ഥാനത്ത് പന്ത് തന്നെയായിരുന്നു.
ക്യാപ്‌റ്റനെന്ന നിലയിൽ മികച്ച റെക്കോഡുള്ള താരത്തിന് ഐപിഎല്ലിൽ നായകനായി തുടരാനാണ് താത്‌പര്യമെന്നാണ് റിപ്പോർട്ടുകൾ. ഡൽഹിയിൽ അതിനുള്ള സാഹചര്യം നഷ്ടമയതിനെ തുടർന്നാണ് ഐപിഎല്ലിൽ മറ്റേതെങ്കിലും ടീമിന്റെ ഭാഗമാകാൻ അയ്യർ ശ്രമിക്കുന്നത്. 2022ലെ ഐപിഎല്ലിൽ പുതുതായി വരുന്ന രണ്ട് താരങ്ങൾക്ക് പുറമെ ആർസിബി,കിങ്‌സ് ഇലവൻ പഞ്ചാബ് എന്നീ ടീമുകൾക്കും പുതിയ നായകനെ ആവശ്യമുണ്ട്. ഈ സാഹചര്യത്തിലാണ് അയ്യരുടെ പുതിയ നീക്കം.