ഐപിഎൽ ലേലത്തിന് മുൻപ് നിർണായക നീക്കവുമായി ബാംഗ്ലൂർ, പുതിയ പരിശീലകനെ പ്രഖ്യാപിച്ചു

അഭിറാം മനോഹർ| Last Modified ചൊവ്വ, 9 നവം‌ബര്‍ 2021 (15:58 IST)
2022 സീസണ് മുൻപായി മുൻ ഇന്ത്യൻ താരം സഞ്ജയ് ബംഗാറെ തങ്ങളുടെ പുതിയ പരിശീലകനായി നിയമിച്ച് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ. ഫ്രാഞ്ചൈസിയുടെ ഓപ്പറേഷൻസ് ഡയറക്‌ടറായ മൈക്ക് ഹെസനാണ് ബംഗാറിനെ പരിശീലകനായി നിയമിച്ച വിവരം പുറത്തുവിട്ടത്.

ഈ വർഷം ഫെബ്രുവരിയിൽ ടീമിന്റെ ബാറ്റിങ് ഉപദേഷ്‌ടാവായി ബംഗാർ സ്ഥാനമേറ്റെടുത്തിരുന്നു. 2014 മുതൽ 2019ലെ ഏകദിന ലോകകപ്പ് വരെ ഇന്ത്യൻ ടീമിന്റെ ബാറ്റിങ് പരിശീലകനായി ബംഗാർ സേവനമനുഷ്ടിച്ചിട്ടുണ്ട്. 2014ൽ കിങ്‌സ് ഇലവൻ പഞ്ചാബ് പരിശീലകനായും 2010ൽ കൊച്ചി ടസ്‌ക്കേഴ്‌സ് കേരളയുടെ പരിശീലകനായും ബംഗാർ പ്രവർത്തിച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :