1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Shoaib akthar slams ICC

ഇതെന്താ തമാശയോ? ബാബർ അസം ഇല്ലാത്ത ലോകകപ്പ് പ്രമോ? വിമർശനവുമായി അക്തർ

Akthar
പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസമിനെ ഉള്‍പ്പെടുത്താതെ ലോകകപ്പ് പ്രമോ പുറത്തിറക്കിയ ഐസിസിയെ രൂക്ഷമായി വിമര്‍ശിച്ച് പാകിസ്ഥാന്‍ മുന്‍ താരം ഷൊയേബ് അക്തര്‍. ഈ വര്‍ഷം ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനായുള്ള പ്രമോയിലാണ് ഐസിസി ബാബറിനെ തഴഞ്ഞത്.
 
പാകിസ്ഥാന്റെയും ബാബര്‍ അസമിന്റെയും സാന്നിധ്യമില്ലാതെ ലോകകപ്പ് പ്രമോ പൂര്‍ത്തിയാകുമെന്ന് ആര് ചിന്തിച്ചാലും അവര്‍ പരിഹാസ്യരായിരിക്കുകയാണ് പക്വത കാണിക്കു. അക്തര്‍ ട്വീറ്റ് ചെയ്തു. ഇന്ത്യയില്‍ നടക്കുന്ന ഐസിസി ലോകകപ്പ് മത്സരങ്ങള്‍ക്ക് നിഷ്പക്ഷ വേദി വേണമെന്ന് നേരത്തെ പാകിസ്ഥാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് പാകിസ്ഥാന്‍ ലോകകപ്പ് ബഹിഷ്‌കരിക്കുമെന്നതടക്കമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിനിടെയാണ് ലോകകപ്പ് പ്രമോയില്‍ നിന്നും ബാബര്‍ അസമിനെ ഒഴിവാക്കി ഐസിസി വീഡിയോ പുറത്തിറക്കിയത്.
 
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
എനിക്ക് ഇവിടെ ഒരുപാട് കാലം കളിക്കണമെന്നുണ്ട്, അത്രമാത്രം ഞാൻ ടീമിനെ സ്നേഹിക്കുന്നു: അഡ്രിയാൻ ലൂണ