ഇരുപത്തിയൊൻപതാം സെഞ്ചുറി, കോലി വിദേശത്ത് സെഞ്ചുറി നേടുന്നത് 5 വർഷങ്ങൾക്ക് ശേഷം

അഭിറാം മനോഹർ| Last Modified ശനി, 22 ജൂലൈ 2023 (09:57 IST)
നീണ്ട അഞ്ച് വര്‍ഷത്തെ കാത്തിരിപ്പിന് അവസാനമിട്ട് വിദേശത്ത് ടെസ്റ്റ് സെഞ്ചുറിയുമായി വിരാട് കോലി. വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിവസമാണ് കോലി ഇരുപത്തിയൊന്‍പതാമത് ടെസ്റ്റ് സെഞ്ചുറി കുറിച്ചത്. കോലിയുടെ അഞ്ഞൂറാമത് അന്താരാഷ്ട്ര മത്സരം കൂടിയായിരുന്നു ഇത്. ഇതോടെ അഞ്ഞൂറാം അന്താരാഷ്ട്ര മത്സരത്തില്‍ സെഞ്ചുറി നേടുന്ന ആദ്യതാരമെന്ന നേട്ടവും കോലി സ്വന്തം പേരിലാക്കി.

180 പന്തിലാണ് കോലി വെസ്റ്റിന്‍ഡീസിനെതിരെ സെഞ്ചുറിയിലേക്കെത്തിയത്. 206 പന്തില്‍ താരം പുറത്താകുമ്പോള്‍ 11 ബൗണ്ടറികളടക്കം 121 റണ്‍സ് കോലി സ്വന്തമാക്കിയിരുന്നു. 2018ല്‍ പെര്‍ത്തില്‍ ഓസീസിനെതിരെ സെഞ്ചുറി സ്വന്തമാക്കിയ ശേഷം കോലി വിദേശത്ത് നേടുന്ന ആദ്യ ടെസ്റ്റ് സെഞ്ചുറിയാണിത്. അതേസമയം 2019 നവംബറില്‍ നാട്ടില്‍ ബംഗ്ലാദേശിനെതിരെ ടെസ്റ്റില്‍ 27മത് സെഞ്ചുറി നേടിയ കോലി തന്റെ 28മത് സെഞ്ചുറി കുറിച്ചത് നീണ്ട 1204 ദിവസങ്ങള്‍ക്ക് ശേഷമാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :